My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Friday, November 20, 2015

I touched one of my Dreams...



20/11/2015
 ഇന്നെന്‍റെ  റിസള്‍ട്ട്‌ വന്നു. ഞാന്‍ അത് നേടി. പ്രത്യേകിച്ച്‌ വലിയ ഒരുക്കങ്ങളൊന്നുമില്ലാതെയാണു അതെഴുതിയത്‌. വീട്ടിലിരുന്ന് എന്തൊക്കെയോ പടിക്കാൻ ശ്രമിച്ചു.... പക്ഷേ എന്റെ മാനസികാവസ്ഥ എപ്പോഴും ഒരു വിലങ്ങുതടിയായിരുന്നു ....

 അതെന്‍റെ നടക്കാത്ത ഒരു സ്വപ്നമായിരുന്നു.... ഒരിക്കലും നടക്കില്ലെന്നു കരുതിയതും...
മാഷേ..... അത്‌ സാധ്യമാക്കുവാൻ ഒരു കാരണമായതിനു... ഒരു നിമിത്തമായതിനു... ഒരു പ്രോത്സാഹനമായതിനു ഒരായിരം നന്ദി അർപ്പിക്കുന്നു ..

 ആ പ്രോത്സാഹനം ഒന്നു കൊണ്ടു മാത്രമാണ് ഞാന്‍ അത് വീണ്ടും എഴുതുവാന്‍ തയ്യാറായത്.... പക്ഷേ ഈ സന്തോഷ വാര്‍ത്ത പങ്കിടുവാൻ  ഞാൻ ആഗ്രഹിച്ച ആരും എന്‍റെ അടുത്തില്ലാതെ പോയി... ഒരു സന്തോഷവും അതിന്‍റെ പൂര്‍ണതയില്‍ അനുഭവിക്കാന്‍ എനിക്കൊരിക്കലും യോഗം ഉണ്ടായിട്ടില്ലാ...

നവംബർ 6, 7 തീയതികളിലായിരുന്നു എന്റെ പരീക്ഷ. ഞാന്‍ പരീക്ഷ എഴുതാന്‍ പോയ കാര്യം ആരോടും പറഞ്ഞില്ല, റെഞ്ചിയോടും പോലും ... ആകെയറിയാവുന്നത്‌ എനിക്കും ബ്രിട്ടീഷ്‌ കൗൺസിലിനും മാത്രം ... കാരണം എനിക്കത് നേടുവാന്‍ സാധിച്ചില്ലെങ്കില്‍ എല്ലാവരും പിന്നെയും പറയും "അതൊരു ഭാഗ്യം കെട്ട ജന്മമാണ്. അതിന്‍റെ ജീവിതത്തില്‍ ഒരു നല്ല കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന്...."

അങ്ങനെ ജീവിതത്തിൽ അതും അനുഭവിക്കുവാൻ കഴിഞ്ഞു ... ആരോടും പറയാതെ ആരും അറിയാതെ ഒരു പരീക്ഷ എഴുതി അത്‌ വിജയത്തിൽ എത്തിക്കുന്നത്‌ ... വളരെ അവിശ്വസനീയമായ കാര്യങ്ങളാണു എന്റെ ജീവിതത്തിൽ എഴുതിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌ ..

 ഇപ്പം എല്ലാത്തിനോടും പേടിയാണ് മാഷേ... അതുകൊണ്ട് ആരും അറിയാതെ.. ആരോടും ഒന്നും പറയാതെയാണ് എല്ലാം ചെയ്യുന്നത്.... അപ്പോള്‍ ഞാന്‍ പരാജയപ്പെട്ടാലും ആരും എന്നെ പരഹസിക്കില്ലല്ലോ....

ഈ സന്തോഷവും എനിക്കാരോടും പങ്കുവെക്കുവാനും സാധിക്കില്ല. കാരണം എന്‍റെ പ്രോസെസ്സിങ്ങിന്‍റെ കാര്യവും ആര്‍ക്കും അറിയില്ല.

പക്ഷേ ആരറിഞ്ഞില്ലെങ്കിലും അത് മാഷറിയണമെന്നുണ്ടായിരുന്നു.... അതിനുമുള്ള ഭാഗ്യവും  എനിക്കില്ലാണ്ടായല്ലോ..... സാരല്ല്യാ.....

ചിലപ്പോള്‍ ചിന്തിക്കും എന്തിനാണ് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നതെന്ന്.... പിന്നെ ചിന്തിക്കും എന്നേക്കാള്‍ എത്രയോ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ ഈ ലോകത്തിലുണ്ട്.... ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവര്‍, നിത്യ രോഗങ്ങളാല്‍ വലയുന്നവര്‍, കയറി കിടക്കുവാന്‍ സ്വന്തമായി ഒരു കൂരയോ, ചൂണ്ടിക്കാണിക്കാന്‍ മാതാപിതാക്കളോ, ബന്ധങ്ങളോ ഇല്ലാത്തവര്‍.... അങ്ങനെ എന്തെല്ലാം വിഷമതകള്‍.... അതുമായി തട്ടിച്ചു നോക്കുമ്പോള്‍ എന്‍റെ വേദനകള്‍ ഒന്നുമല്ല...

വളരെ നന്ദി തന്ന എല്ലാ പ്രോത്സഹനങ്ങള്‍ക്കും.... എന്‍റെ നന്ദി ഒരു പ്രാര്‍ത്ഥനാ ജപമായി എന്‍റെ മാഷില്‍ എത്തിച്ചേരുമെന്ന് ഞാന്‍ പൂർണ്ണമായും വിശ്വസിക്കുന്നു....

ഒരുപാട് ഇഷ്ടത്തോടെ, പ്രാര്‍ത്ഥനകളോടെ....

ഞാന്‍...




Wednesday, November 18, 2015

SHARJAH INTERNATIONAL BOOK FAIR 2015

Sharjah International Book Fair November 4-14 2015


മുപ്പത്തിനാലാമത് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ നവംബര്‍ 4 മുതല്‍ 14 വരെ ഷാര്‍ജയില്‍ അരങ്ങേറി. ഏകദേശം 64 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കു കൊണ്ടു. 1547 പ്രസാദകര്‍ അവരുടെ പുസ്തകങ്ങളുമായി അതില്‍ അണി ചേര്‍ന്നു. ഏകദേശം 1. 23 മില്യണ്‍ ആള്‍ക്കാര്‍ അത് സന്ദര്‍ശിച്ചു എന്നാണ് കണക്കുകള്‍. (കടപ്പാട് ഖലീജ് ടൈംസ്‌).


എല്ലാ വർഷവും ഞാനും രെഞ്ജിയും ഇതിൽ മുടങ്ങാതെ പോകറുണ്ട്‌.  പക്ഷേ ഇപ്രാവശ്യം ഇതിൽ പങ്കെടുത്തപ്പോൾ രണ്ട്‌ കാര്യങ്ങൾ പ്രധാനമായും ഉണ്ടായിരുന്നു. ഒന്ന് ഞാൻ തനിച്ചായിരുന്നു ഇപ്രാവശ്യം പുസ്തക വേട്ട... പിന്നെ ഇത്‌ എന്‍റെ  അവസാനത്തെ പങ്കാളിത്തവും ആയിരിക്കും കാരണം അടുത്ത വർഷം ഇതിൽ പങ്കെടുക്കുവാൻ ഞങ്ങൾ ഇവിടെ ഉണ്ടാകില്ലാ ..... 
My New Collections from book fair



കഴിഞ്ഞ ആഴ്ച്ച  ഞാനും അതിന്‍റെ ഭാഗധേയമായി. രാവിലെ പത്തുമണിയായപ്പോൾ  വാങ്ങിക്കേണ്ട ബുക്കുകളുടെ ഒരു ലിസ്റ്റ്‌ ഒക്കെ ഉണ്ടാക്കി യാത്ര തിരിച്ചു. ദൂരെയൊന്നുമല്ലാട്ടൊ ... ഒരു പത്തു മിനിട്ടത്തെ ഡ്രൈവ്‌ ... ചെന്നപ്പോൾ നല്ല തിരക്കുണ്ട്‌ ... ആദ്യമെ കയറിയത്‌ മാതൃഭൂമിയുടെ ബുക്ക്‌ സ്റ്റോളിലേക്കാണു. പിന്നെ ഒരു ആക്രാന്തമായിരുന്നു. ഏല്ലാം വാങ്ങിക്കുവാന്‍ തോന്നി. പക്ഷേ പൈസ എന്നൊരു സാധനം എന്‍റെ  ആഗ്രഹത്തെ ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലിക്കെടുത്തി. ഏറ്റവും രസം ലിസ്റ്റ് ഉണ്ടാക്കികൊണ്ട് പോയ ഒറ്റ ബുക്കും അവിടെയില്ലായിരുന്നു എന്നതാണ്..... പിന്നെ ഓരോ സ്ടാളിലും കയറി വായിച്ചിട്ട് ഇഷ്ടം തോന്നിയ ബുക്കുകള്‍ മാത്രം തിരഞ്ഞെടുത്തു....


നാല് മണിക്കൂര്‍ എങ്ങനെ പോയെന്നെനിക്കറിയില്ല.... അവസാനം പൈസയുടെ ടാര്‍ജെറ്റ്‌ എത്തിയപ്പോള്‍ തെണ്ടലും പെറുക്കലലും നിര്‍ത്തി.... എന്നാല്‍ വീട്ടില്‍ പോകാം എന്ന്‍ നിരീച്ചപ്പോള്‍ പണി കിട്ടി.... എന്‍റെ താക്കോല്‍ക്കൂട്ടം കാണ്മാനില്ല.... ദൈവമേ ഞാന്‍ അത് എവിടെ പോയി കണ്ടു പിടിക്കും... കുറച്ചു നിമിഷം ഒരു മന്ദിപ്പ് അനുഭവപ്പെട്ടു... എന്‍റെ പേടി ഏതെങ്കിലും പുസ്തകങ്ങളുടെ ഇടക്കെങ്ങാനും പോയാല്‍ എങ്ങനെ കിട്ടാനാ.... രണ്ടും കല്‍പ്പിച്ച് തപ്പാന്‍ തന്നെ തീരുമാനിച്ചു..... വേറെ വഴിയില്ലല്ലോ.....


അങ്ങനെ ഞാന്‍ ആദ്യം കയറിയിടത്തുനിന്നും തന്നെ തുടങ്ങി. വളരെ ഭവ്യതയോടെ ഞാന്‍ ചോദിച്ചു, "നിങ്ങള്‍ക്ക് ഇവിടെയെങ്ങാനും കിടന്ന് ഒരു കീ സെറ്റ് കളഞ്ഞുകിട്ടിയോ?"
ദേ...വരുന്നു അവിടെ നിന്ന ചേട്ടന്മാരുടെ കോറസ് ," ഞങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇതാരുടെ കീയാണെന്ന്‍. എന്താണേലും ആള് തപ്പിവരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. "


ഹോ! അത് കേട്ടതും എന്‍റെ മനസ്സില്‍ ഒരായിരം ലഡ്ഡു പടാ പടായെന്ന്  പൊട്ടി.... ഒരു വിടര്‍ന്ന ചിരിയും കൂടെയൊരു നന്ദിയും പറഞ്ഞ് എന്‍റെ അവസാനത്തെ പുസ്തക മേളയോട് ഞാന്‍ വിട പറഞ്ഞു....‌
ഏതിൽ തുടങ്ങും????????


പുസ്തകം കൈയ്യില്‍ കിട്ടിയപ്പോള്‍ ഏത് ആദ്യം തുടങ്ങണമെന്നായി... ബുക്കൊക്കെ എടുത്ത് ബീച്ചില്‍ പോയി വായിക്കാന്‍ പദ്ധതിയിട്ട് വീട്ടില്‍ നിന്നിറങ്ങി... ആദ്യം പള്ളിയില്‍ പോയി, പക്ഷേ അവിടെ എത്തിയപ്പോളേക്കും എന്‍റെ രോഗം അതിന്‍റെ തീവ്രതയില്‍ വെളിയില്‍ വന്നു. എനിക്ക് കാറിന്‍റെയകത്തും നിന്നും ഇറങ്ങുവാന്‍ വയ്യാതെ വന്നു. വേദന അതിന്‍റെ സംഹാരതാണ്ടവം തുടങ്ങി... ഒരു വിധം ഞാന്‍ പള്ളിക്കുള്ളില്‍ കയറി. ഇരിക്കുവാനോ, നില്‍ക്കുവാനോ, കിടക്കുവാനോ വയ്യാത്ത അവസ്ഥ... എന്നാലും ഞാനെന്‍റെ പ്രര്‍ത്ഥനകള്‍ സമര്‍പ്പിച്ച് ഒരു വിധം വീട്ടിലെത്തി.... പിന്നെ രണ്ട് ദിവസം കട്ടിലില്‍ ആയി സഹവാസം....


വേദന സംഹാരികള്‍ കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ അന്ന് വേദന കൊണ്ട്‌ ചത്തുപോയേനെ....  അങ്ങനെ പുസ്തകമേളയ്ക്കും ഞാന്‍ വളരെ ഗംഭീരമായി തിരശീലയിട്ടു....


ആ വേദന കഴിഞ്ഞപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത എന്നെ തേടിയെത്തി.... എന്‍റെ പ്രോസസ്സിങ്ങിന്‍റെ ആദ്യം ഘട്ടം വിജയകരമായി കഴിഞ്ഞിരിക്കുന്നുവെന്നു പറഞ്ഞ് എനിക്ക് വിളി വന്നു.... ഇനി അടുത്ത ഘട്ടങ്ങളും അവയ്ക്കവേണ്ടിയുള്ള കാത്തിരിപ്പും....


എല്ലാം നല്ലതായി തന്നെ അവസാനിക്കും....


"എല്ലാം തുടങ്ങിവെച്ചു.... അതിനുള്ള കാരണവുമായി... പക്ഷേ വിജയകരമായി അതവസാനിക്കുമ്പോള്‍ ആ സന്തോഷം പങ്കിടുവാനുള്ള ഭാഗ്യവും എനിക്കില്ലാണ്ടായി..."


പക്ഷേ എല്ലാം ഞാന്‍ എന്‍റെ ഹൃദയത്തിലൂടെ പങ്കുവെക്കുന്നു.... എല്ലാം അറിയുന്നുണ്ടെന്ന് പൂര്‍ണമായും വിശ്വസിക്കുന്നു....... യാഥാര്‍ഥ്യം അതല്ലെങ്കില്‍ കൂടിയും......
 വെറുതെയൊരു സന്തോഷത്തിന്..... ഇപ്പോള്‍ എല്ലാം സാങ്കല്‍പ്പികം മാത്രമാണ്....


 പ്രതീക്ഷകള്‍ മാത്രമാണിപ്പോള്‍ കൈമുതലായിട്ടുള്ളത്....
അവ എന്നെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു.....


പ്രതീക്ഷകളോടെ കാര്‍ത്തിക....






Tuesday, November 17, 2015

Live the life with Love, Respect & Compassion.

16/11/2015, 08:14PM

Just came back to home after the two days of hectic schedule of shift. Literally my back is aching and I can't even stretch my legs because it's hurting. I wish if somebody was here to give me a cup of coffee which I really wish to have now .... Oops! My favorite Nescafé Gold coffee powder is finished... So coffee is cancelled...  Simply lied down on the sofa for few minutes to ease my mind and body.... I was thinking then I am so lucky because I don't need to take care of other things like taking care of the babies and family like my other colleagues do after their duty... They can't even relax at home because of their ample of responsibilities... But For me, Just come back home , if you want to have food, have it or else take rest and sleep.... Cool!!!! ... Actually it's not cool the way everybody thinks...



I have been taking care of a highly dependent and high risk child at work for last two days... It was really a strenuous effort to deal with that child because of all the tracheotomy, peg tube and all sorts of things. I really felt proud of that child's mother because of the way she is looking after her child... She  has been staying with her child since that child was born... Means Spending her time for nearly one and a half year in a hospital setting.... She is awake through out the night and always sleeping for a very short period .. Still I can always see her with a beautiful smile which hides all her tiring expressions.... Sometimes I just silently watch them and enjoy their bonding.

It's awesome to witness an interaction between a mother and child because they speak in a totally different language which they can only understand. One of the most beautiful expressions of Life... 

Since I have been working in a pediatric unit, I can experience that all my maternal instincts are just overflowing whenever I take care of the kids... I always communicate them through my eyes... They always catch my eyes and would be staring at me for long time ... At the end I can spot them with a  beautiful smile.... Loving it... Almost all the parents are used to ask me one question "Do you have kids?" .. Because of the way I am dealing with the children...

Actually I loved to have a minimum of five kids and maximum of 8 kids in my life ... But I couldn't even achieve ONE ... It's okay... It's not necessary to be a mother to experience a Motherhood... Once l settle my Reng's life, I will adopt children from different parts of the world.. Mmmm... Is that a bit weird wish???? Never...... But I can only believe once it happens.... Let me wish....  Hoping that I can say goodbye to this universe after fulfilling at least one dream of mine....

Anyway even if it was a hectic schedule, I experienced a sense of well being after the shift amidst my  aches and tiredness for I could manage everything very consciously and proficiently at work today . One of the attenders came and appreciated me and my work  in front of all the staffs and our head of the department... Doctor was so happy and expressed his gratitude towards me...

 A word of appreciation through a "Compliment" or through a simple "Thanks" really uplifts one's soul, confidence and self esteem....

Lots to pen here... But better tomorrow.... Because my eye lids are swinging with sleep...

Good Night and Have a Great and Peaceful Day to all the creatures in this world...


I can't sign out my blog without expressing My heart felt condolences to all the victims of the bomb blasts in France.. Praying for them ... Can't understand the psychology of people who wish to assassinate innocent people for their existence...

Oh! Lord just disseminate the celestial glory of Love and Peace through out mankind and the world .... Let everyone has a peaceful living in this beautiful Earth... 


PLEASE STOP THE BLOODSHED AND WAR .....
 REALIZE THE TRUTH THAT NO ONE OWNS ANYTHING IN THIS WORLD.... 
LIVE THE LIFE WITH LOVE, RESPECT & COMPASSION...

With prayers KARTHIKA....


Saturday, November 14, 2015

വികൃതികൾ ഉറങ്ങും ബാല്യം ...

Published in Metro Malayalam, Australia (Sep-Oct 2015).

Thank You Santhosh Sir for sending me the link...






http://issuu.com/mtromalayalam/docs/metro_malayalam_sept-oct_2015




 വികൃതികള്‍ ഉറങ്ങും ബാല്യം 


ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലഘട്ടത്തില്‍ ഒരിക്കെലെങ്കിലും ജീവിതത്തില്‍ തിരിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാലഘട്ടം ബാല്യമായിരിക്കും. കാരണം ബാല്യമെന്നത് നിഷ്കളങ്കത്തിന്‍റെയും പൂര്‍ണസ്വാതന്ത്ര്യത്തിന്‍റെയും നാളുകളാണ്. ആ ബാല്യകാല ഓര്‍മ്മകള്‍ വിടരുവാന്‍ വെമ്പുന്ന ഒരു പുഷ്പം പോലെ എന്‍റെ ഓര്‍മ്മകളിലെന്നും നിറഞ്ഞുനില്‍ക്കുന്നു. അതില്‍ ഒരു പുഷ്പമാണ്‌ വികൃതികള്‍ ഉറങ്ങും ബാല്യത്തിലൂടെ ഇവിടെ വിടരുവാന്‍ തുടങ്ങുന്നത്...


പിതാവിന്‍റെ കാര്‍ക്കശ്യസ്വഭാവം ഞങ്ങളുടെ കുസൃതിക്ക് എന്നും ഒരു വിലങ്ങുതടിയായിരുന്നു. എന്നിരുന്നാലും ചില കുറുമ്പുകള്‍ കൊണ്ട് ഞങ്ങള്‍ അപ്പനേയും ഞെട്ടിച്ചിട്ടുണ്ട്. ഇത് സംഭവിച്ചത് ഒരു വേനലവദിക്കാലത്താണ്. രാവിലെ ഉറക്കമുണര്‍ന്ന് പല്ലു തേച്ചാലും ഇല്ലെങ്കിലും കാപ്പിയും കുടിച്ചു നേരെ ഇറങ്ങുന്നത് കളിക്കാനാണ്. എല്ലാ ദിവസവും കഞ്ഞീം കറിയും, ഒട്ടാപ്പിടുത്തവും, സാറ്റ് കളിയുമൊക്കെ കളിച്ചു മടുത്തപ്പോളാണ് എന്‍റെ അനിയത്തി പുതിയ കളിയെക്കുറിച്ച് പറഞ്ഞത്.


"എടീ നമുക്കിന്ന് കോഴി കളിച്ചാലോ?"


"എന്തൂട്ടാ, കോഴിയോ.. അതെങ്ങനെ കളിക്കാനാണ്?" ഞാന്‍ അതിശയത്തോടെ ചോദിച്ചു!


അവള്‍ വിവരിക്കുവാന്‍ തുടങ്ങി..."നീ കോഴിയായിട്ട് അഭിനയിക്കണം ഞാന്‍ നമ്മടെ അമ്മച്ചിയായിട്ടും. വൈകിട്ട് അമ്മച്ചി കൂട് അടക്കാന്‍ വരുമ്പോള്‍ നീ കൂട്ടില്‍ കയറിയിരിക്കണം. ഞാന്‍ വന്ന് വാതിലടക്കും. രാവിലെ നീ കോഴികൂകുന്നതുപോലെ കൂകുമ്പോള്‍ ഞാന്‍ നിന്നെ വന്നു അഴിച്ചുവിടും."


"എന്നാലും ... കോഴികൂട്ടില്‍ ഞാന്‍..." ആകാംക്ഷയോടും അമ്പരാപ്പോടും കൂടി അവസാനം ഞാന്‍ കോഴിയായി അഭിനയിക്കുവാന്‍ തീരുമാനിച്ചു.


വളരെ തത്രപ്പെട്ട് കോഴികള്‍ക്ക് കയറുവാന്‍ വെച്ചിരുന്ന കൊച്ചു ഗോവണിയിലൂടെ ഞാന്‍ അതിന്‍റെയകത്ത് കയറിപ്പറ്റി. കാലും കൈയ്യും തലയും കൂച്ചിക്കൂട്ടിപ്പിടിച്ചു ഒരു കോഴിമുട്ടയുടെ ആകൃതിയില്‍ ഞാന്‍ അതില്‍ നിലയുറപ്പിച്ചു. ശരിക്കും എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു, അതിന്‍റെ കൂടെ കോഴികാഷ്ഠത്തിന്‍റെ വൃത്തികെട്ട നാറ്റവും... ഞാന്‍ കയറിയതോടെ അവള്‍ വന്ന് വാതിലും അടച്ചു.


അതിന്‍റെ അടുത്തുള്ള പശുത്തൊഴുത്തിന്‍റെ ഇറയത്ത്‌ അവള്‍ ഉറങ്ങുന്നതായി അഭിനയിച്ചു. ഉടനെതന്നെ ഞാന്‍ കൂകുവാന്‍ തുടങ്ങി,"കൊക്കരക്കോ.. കൊക്കരക്കോ..".


എവിടെ അവള്‍ അനങ്ങുന്ന ലക്ഷണമില്ല.


ഞാന്‍ വീണ്ടും ഉച്ചത്തില്‍ കൂകി, "കൊക്കരക്കോ.. കൊക്കരക്കോ.."


ദേ! അവള് വീണ്ടും കൂര്‍ക്കം വലിച്ചുറങ്ങന്നു... പിന്നെ ഞാന്‍ അലറികൂവി. അത്കേട്ടു പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവള്‍ ചാടിയെണീറ്റു വാതില്‍ തുറക്കുവാന്‍ വന്നു. എനിക്ക് ദേഷ്യം ഇരച്ചുകയറി. എങ്ങെനെയെങ്കിലും അതിന്‍റെയുള്ളില്‍ നിന്നും പുറത്തുചാടുവാന്‍ കാത്തിരുന്ന ഞാന്‍ കേള്‍ക്കുന്നത് ഒരു അലറിവിളിയാണ്..


"എടീ ഇത് തുറക്കാന്‍ വയ്യാടീ.."


"എന്‍റെ ദൈവമേ! നീ എങ്ങനെയെങ്കിലും അത് തുറക്ക്...ഇല്ലാച്ചാല്‍ അപ്പന്‍ ഇന്നെന്നെ കോഴിക്കറിയാക്കും."


തന്‍റെ പരിശ്രമങ്ങള്‍ വിഫലമായിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കോഴിക്കൂട്ടിന്‍റെയകത്തും അവള്‍ കോഴിക്കൂട്ടിന്‍റെ പുറത്തും നിന്ന് കരയുവാന്‍ തുടങ്ങി.


"അയ്യോ! ഞാന്‍ കോഴിക്കൂട്ടില്‍ കിടന്നു ചത്തുപോകുമേ. ആരെങ്കിലും എന്നെ തുറന്നുവിടണേ.." എന്‍റെ കാറിച്ച കേട്ടു പണിക്കാരും വീട്ടുകാരും നാട്ടുകാരും ഓടിയെത്തി.


അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് തുറക്കുവാന്‍ കഴിഞ്ഞില്ല. പിന്നെ ആ പൂട്ട് തല്ലിപ്പൊളിച്ചു. അങ്ങനെ കോഴികൂട്ടിലിരുന്നു കരഞ്ഞുവിളിച്ചു വിയര്‍ത്തുകുളിച്ചു നനഞ്ഞ കോഴിയെപ്പോലെയിറങ്ങിവന്ന എന്നെ സ്വീകരിച്ചത് നാട്ടുകാരുടെയും വീട്ടുകാരുടേയും ഉച്ചത്തിലുള്ള ചിരിയായിരുന്നു. ഞാന്‍ എന്‍റെ അനിയത്തിയെ അമര്‍ത്തിയൊന്നു നോക്കി മനസ്സില്‍ പറഞ്ഞു, "അവടെയൊരു കോഴിക്കളി".. അത് മനസ്സിലായിട്ടെന്നോണം അവളുടെ കരച്ചിലിനിടക്കും അവള്‍ എന്നെ നോക്കി ചിരിച്ചു... അവളുടെ ചിരികണ്ടപ്പോള്‍ ഞങ്ങളുടെ വികൃതികള്‍ക്ക് അന്നത്തേക്ക്‌ വിരാമമിട്ടുകൊണ്ട് ഞാനും ചിരിച്ചു....




      കാര്‍ത്തിക.....





Thursday, November 12, 2015

Aa Bhi Jaa Tu Kahin Se....




എല്ലാം ഒരു മൌനത്തില്‍ ഒളിപ്പിച്ചു വിടവാങ്ങിയിട്ട് ഇന്ന്‌ നാല് മാസം തികയുന്നു. ഇത് ഞാന്‍ എഴുതുന്നത് ഒന്നിനെക്കുറിച്ച് ഓര്‍മിപ്പിക്കുവാനോ ആരെയും വേദനിപ്പിക്കുവാനോ അല്ല. ഞാന്‍ എന്തായിരുന്നു ഇപ്പോള്‍ എന്താണ് ഒരു അവലോകനം മാത്രം....

അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. എന്നത്തേയും പോലെ വളരെ സന്തോഷത്തോടെ രാവിലെ എണീറ്റ് കാപ്പിയൊക്കെ കുടിച്ച് കഴിഞ്ഞ് ഫേസ് ബുക്കില്‍ പുതിയ പോസ്റ്റുകള്‍ നോക്കിയപ്പോള്‍ ഒരു പോസ്റ്റ്‌ എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ചെയ്യുന്നത് ഒരു വലിയ കാര്യമാണെന്ന് വിചാരിച്ചാണ് ഞാന്‍ അതയച്ചത്.... പക്ഷേ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ വിഡ്ഢിയായ ഞാന്‍ അറിഞ്ഞു ഞാന്‍ ചെയ്യുന്നത് ഒരു വലിയ കാര്യമല്ലായെന്ന്....

ഞാന്‍ ഒത്തിരി സന്തോഷത്തോടും ആവേശത്തോടുമാണ് ആ സന്ദേശം തുറന്നത്...... അതിലെ ഓരോ വാക്കുകള്‍ വായിക്കുമ്പോളും ഞാന്‍ അറിഞ്ഞു എന്‍റെ കാലിന്‍റെ ചുവട്ടില്‍നിന്നും ഭൂമിയില്ലാതാകുന്നതുപോലെ..... ഭൂമി രണ്ടായി പിളര്‍ന്ന് ഞാന്‍ അതിന്‍റെ ആഴങ്ങളിലേക്ക് പതിക്കുന്നതായി.... എന്‍റെ ഹൃദയം രണ്ടായി പിളരുന്നതും അത് നുറുങ്ങി അതിനുള്ളില്‍നിന്നും ചോര വാര്‍ന്നു പോകുന്നതും ഞാന്‍ അറിഞ്ഞു.... എന്‍റെ ശരീരത്തില്‍ നിന്നും എന്‍റെ ആത്മാവും എന്‍റെ ആത്മവിശ്വാസവും , ധൈര്യവും ചോര്‍ന്നൊലിച്ചില്ലതാകുന്നതും ഞാനറിഞ്ഞു...... തണുത്തുറഞ്ഞ് ചോര വാര്‍ന്ന മുഖത്തോടെ ഞാന്‍ എന്‍റെ സോഫയിലിരുന്നു....

ദൈവമേ ഞാന്‍ വീണ്ടും തോല്‍ക്കുകയാണല്ലോ എന്നു മനസ്സില്‍ പറഞ്ഞു... ആ തോല്‍വി യാഥാര്‍ദ്ധ്യമാകുവാതിരിക്കാനാണ് ഞാന്‍ വിളിച്ചത്.... പക്ഷേ എനിക്കുവേണ്ടി അവിടെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.... ഞാന്‍ അറിഞ്ഞു ഞാന്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്ന്‍....

ഒരിക്കലും അപമാനിക്കുവാനോ, പൊട്ടിച്ചെറിഞ്ഞതൊന്നും കൂട്ടിച്ചേര്‍ക്കുവാനോ ആയിരുന്നില്ല ഞാന്‍ വിളിച്ചത്...യാത്ര പറയുമ്പോളും എല്ലാ സ്നേഹത്തോടും ബഹുമാനത്തോടുമായിരിക്കണമെന്ന ആഗ്രഹം കൊണ്ടായിരുന്നു.... ഇനിയും ഞാന്‍ തോല്‍പ്പിക്കപ്പെടരുതെന്ന അതിയായ ആഗ്രഹം കൊണ്ടായിരുന്നു.... സാരല്ല്യാ.................... ഞാന്‍ മാത്രമല്ലേ തോറ്റൊളളു.... ബാക്കിയെല്ലാവരും ജയിച്ചില്ലേ............

ഞാന്‍ സ്തബ്ദയായി ഒന്നു കരയുവാന്‍ പോണക്കും കഴിയാതെയിരുന്നപ്പോള്‍ അവസാനത്തെ സന്ദേശവും എനിക്ക് വന്നു... ഞാന്‍ അറിഞ്ഞു എന്‍റെ പതനം എല്ലാവരും ആഘോഷിക്കുവാണെന്ന്‍.... അവിടുത്തെ ആഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവിടെയും തുടങ്ങി ബാക്കി ആഘോഷങ്ങള്‍..... എല്ലാം മൌനമായിട്ടിരുന്നു കേട്ടു... കാരണം എനിക്ക് ഒരു മറുപടിയും കൊടുക്കുവാനില്ലയിരുന്നു..... എല്ലാവരുടെയും മുന്‍പില്‍ തലകുനിച്ചു നില്‍ക്കുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ..... പിന്നെ എണീറ്റു നിന്നാല്‍ വീഴില്ലായെന്നു തോന്നിയപ്പോള്‍ ഞാന്‍ എന്‍റെ മുറിയില്‍ കയറി വാതിലടച്ചു.....

മുറിയുടെ ഒരു കോണില്‍ ഞാന്‍ പേടിച്ചരണ്ട്‌ കൂനിക്കുടിയിരുന്നു.... ചുറ്റും നടക്കുന്നത് ഒരു സത്യമാണോ സ്വപ്നമാണോയെന്നു വിശ്വസിക്കാന്‍ പറ്റാതെ....ഒന്നുറക്കെ കരയണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.... ആരെങ്കിലും എന്‍റെയടുക്കല്‍ വന്നൊന്നു കെട്ടിപിടിച്ചിരുന്നെങ്കിലെന്നു ആഗ്രഹിച്ചു.... കാരണം ഞാന്‍ ഭയം കൊണ്ടു പൂര്‍ണമായി മൂടിയിരുന്നു....

ആ വാക്കുകള്‍ മനസ്സിലേക്ക് ഒന്നിടവിടാതെ വന്നുകൊണ്ടിരുന്നു.... ഞാനറിഞ്ഞു എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്.... ശബ്ദം വെളിയില്‍ വരാതെ ഹൃദയം തകര്‍ന്നു ഞാന്‍ കരഞ്ഞു..... എനിക്ക് പൂര്‍ണമായും എന്നെ നഷ്ടപ്പെടുകയാണെന്ന് ഞാന്‍ മനസ്സിലാക്കി.....

പിന്നീടുള്ള ദിനങ്ങളില്‍ എന്തൊക്കെയോ എഴുതി മനസ്സിനെ വീണ്ടെടുക്കാന്‍ ശ്രമിച്ചു.... പക്ഷേ ഞാന്‍ മാറുകയായിരുന്നു.... ശരിക്കും ഞാനെന്ന വ്യക്തിയെ എന്‍റെ ജീവിതത്തെ അത് പൂര്‍ണമായും തകര്‍ത്തെറിഞ്ഞ് ഒരു പുതിയ വ്യക്തിയായി രൂപാന്തരപ്പെടുത്തി..... തനിക്കറിയുമോ ഇപ്പോള്‍ ഞാന്‍ വളരെ ബോള്‍ഡ് ആയ , സ്വയംപര്യാപ്തമായ, പ്രായത്തിനേക്കാള്‍ കവിഞ്ഞ പക്വതയുള്ള ഒരു വ്യക്തിയായി മാറിയിരിക്കുന്നു.... പക്ഷേ കൈയിലിരിപ്പിനു മാറ്റമൊന്നുമില്ലാ ..... താൻ എന്നും പറയാറുളളതുപോലെ ... അഹങ്കാരം അത്‌ കൂടെതന്നെയുണ്ട്‌ ..... അതിപ്പോൾ ഇത്തിരി വാശിയായി ജീവിതത്തിൽ മാറിയെന്നു മാത്രം .... ജീവിക്കാനുളള വാശി ... ഞാൻ ഒരു പരാജയമല്ലെന്ന് ഈ ലോകത്തിനു മുൻപിൽ തെളിയുക്കുവാനുളള വാശി ...

പക്ഷേ രണ്ട് കാര്യങ്ങള്‍ മാത്രം എനിക്ക് നഷ്ടപ്പെട്ടു.... തന്നെയും പിന്നെ എന്‍റെ ജീവിതത്തില്‍, ഞാനെന്ന വ്യക്തിയില്‍ ഞാന്‍ ഏറവും ഇഷ്ടപ്പെടുന്ന എന്‍റെ ചിരിയും.... എല്ലാം എന്‍റെ മണ്ടത്തരത്തിന്‍റെ ബാക്കിപത്രങ്ങള്‍.....

പിന്നെ എനിക്കൊന്നിനെക്കുറിച്ചും പശ്ചാത്താപവുമില്ല... കാരണം ഒരു സാധാരണ സത്രീയെപ്പോലെ ചിന്തിക്കുവാനോ ജീവിക്കുവാനോ എനിക്ക് സാധിക്കില്ലാ.... കാരണം ഞാന്‍ എന്നും ഞാനായിരിക്കും... എന്‍റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്നും അതുപോലെ തന്നെ എന്‍റെ ജീവിതത്തില്‍ ഉണ്ടായിരിക്കും.... അതിന് അതിന്‍റെതായ കാരണങ്ങളുമുണ്ട്.... അതാരിലും ഞാന്‍ അടിച്ചേല്‍പ്പിക്കുകയുമില്ലാ....

ഒരുപാട് തവണ ആഗ്രഹിച്ചു ഒന്നെഴുതണമെന്ന്, അല്ലെങ്കില്‍ വിളിക്കുവാന്‍... പക്ഷേ ധൈര്യമില്ലായിരുന്നു... അതിലുമുപരി താനിപ്പോള്‍ അനുഭവിക്കുന്ന സന്തോഷവും സമാധാനവും ഞാന്‍ കാരണം ഇനി ഒരിക്കലും തനിക്ക് നഷ്ടപ്പെടരുതെന്ന ആഗ്രഹവും അതില്‍ നിഴലിച്ചു....

ഞാന്‍ കാരണം തന്‍റെ ജീവിതത്തില്‍ ഉണ്ടായ എല്ലാ വേദനകള്‍ക്കും ഞാന്‍ മാപ്പ് ചോദിക്കുന്നു.... എനിക്കറിയാം തനിക്കാരെയും വേദനിപ്പിക്കുവാന്‍ കഴിയില്ലെന്ന്... ഞാന്‍ കാരണം തന്‍റെ ജീവിതത്തില്‍ അതും സംഭവിച്ചു... ക്ഷമിക്കുക എന്നോട് .......... എന്നെങ്കിലും ഈ സുഹൃത്തിലും അവളുടെ വിഡ്ഢിത്തരങ്ങളിലും ഇത്തിരിയെങ്കിലും നന്മയുണ്ടായിരുന്നുവെന്നു തോന്നുകയാണെങ്കില്‍ എഴുതുക.....

എന്നിലെ സ്നേഹവും സൌഹൃദവും ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല..... അതിപ്പോഴും അതിന്‍റെ പൂര്‍ണതയില്‍ തന്നെ എന്നിലുണ്ട്.... അതെന്നുമുണ്ടായിരിക്കുകയും ചെയ്യും.....


ഒരുപാടിഷ്ടത്തോടെ....





Tuesday, November 10, 2015

ഇല മാഗസിൻ

വളരെ നന്ദി റഫീക്ക് സര്‍ ഇല അയച്ചു തന്നതിന്... കൊച്ചു കൊച്ചു രചനകള്‍ വളരെ ഹൃദ്യമായിരിക്കുന്നു...  ആശംസകള്‍....



വളരെ സന്തോഷം ഇലയുടെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍...



Monday, November 9, 2015

Am I really a NONSENSE ???????????




സമയം രാത്രി 10.30.. ചുറ്റുമുള്ള ഫ്ലാറ്റുകളിലെ ലൈറ്റുകളെല്ലാം അണഞ്ഞിരിക്കുന്നു. ഈ ലോകം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്നത് ഒരു രസമാണ്. മുറിയിലെ ലൈറ്റണച്ച്, ജനാലക്കരികില്‍ വെറും നിലത്ത് ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കി കിടക്കുമ്പോള്‍ എനിക്ക് ചുറ്റും നിറഞ്ഞുനില്‍ക്കുന്നത് എന്‍റെ പ്രണയമാണ്... രാത്രിയോടുള്ള പ്രണയം... ഏകാന്തതയോടുള്ള പ്രണയം... പിന്നെ......

ജനാലയിലൂടെ ഒഴുകിയെത്തുന്ന ഇളം തെന്നല്‍ എന്നെ തഴുകി എന്നിലെ പ്രണയത്തെ തൊട്ടുണര്‍ത്തുകയാണ്; എന്‍റെ മുടിയിഴകളില്‍ തട്ടി തടഞ്ഞ് എന്‍റെ ശരീരത്തിലേക്കു ഒരു നനുത്ത കുളിര്‍മയായി അതാഴ്ന്നിറങ്ങുന്നു... ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ദാരിദ്ര്യമില്ലാത്തതുകൊണ്ട് ശരീരം മാത്രമേ ഇവിടെയുള്ളൂ മനസ്സ് ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കൊപ്പം എന്തോ തേടി അലയുകയാണ്....
നാളെ എന്‍റെ അനിയത്തിയെ പ്രസവത്തിനായി കൂട്ടികൊണ്ട് വരുന്ന ചടങ്ങാണ്... പപ്പയുടെ അസുഖം കാരണം അത് വലിയ ഒരു ചടങ്ങായി നടത്തുന്നില്ല. എന്നാലും എല്ലാവരുംകൂടി കൂടുമ്പോള്‍ അതൊരു ആഘോഷമായി മാറും... റെഞ്ചി നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോഴെ പറഞ്ഞു അയാള്‍ ആ പരിപാടിക്ക് പങ്കെടുക്കില്ലായെന്ന്‍... മമ്മി വിളിച്ചപ്പോള്‍ പറഞ്ഞു റെഞ്ചിയുടെ മാതാപിതാക്കള്‍ക്കും അതില്‍ പങ്കെടുക്കുന്നതിന് അസൌകര്യം ഉണ്ടെന്ന്.. എന്നോട് കാരണം തിരക്കി..

എന്‍റെ മറുപടി, "നിങ്ങള്‍ അവര്‍ക്കു കൊടുത്ത ഈ മകള്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കും , സ്വപ്നങ്ങള്‍ക്കുമൊപ്പം ഉയരുവാന്‍ സാധിച്ചില്ല.... എന്‍റെ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ റെഞ്ചിയും, അയാളുടെ മാതാപിതാക്കളും ഇതുപോലെയൊരു ചടങ്ങിനു സാക്ഷിയാവേണ്ടതല്ലേ.... അതിന്‍റെ വേദന അവരില്‍ എന്താണെങ്കിലും കാണും..." മറുതലയ്ക്കല്‍ ഒരു നിശബ്ദത മാത്രം നിറഞ്ഞു...

ഒരു ജന്മം മുഴുവന്‍ ഒരു കുടുംബത്തിന്‍റെ ദുഃഖമായി നമ്മള്‍ മാറുമ്പോഴാണ് ഈ ജീവിതം കൊണ്ടുള്ള പ്രയോജനം എന്തെന്ന് ചിന്തിച്ചു പോകുന്നത്...........

മനപൂര്‍വ്വമല്ലെങ്കില്‍ കൂടിയും അവരുടെ സ്വപ്‌നങ്ങള്‍ , സന്തോഷങ്ങള്‍, പ്രതീക്ഷകളെല്ലാം ഞാനൊരു വ്യക്തി കാരണം അവര്‍ക്കു നിഷേധിക്കപ്പെടുമ്പോള്‍ അവരുടെ മുന്‍പില്‍, സമൂഹത്തിനു മുന്‍പില്‍ എനിക്ക് തല കുനിച്ചു നില്‍ക്കേണ്ടി വരുന്നു....

റെഞ്ചിയും അയാളുടെ മാതാപിതാക്കളും എന്നെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ട്... എന്‍റെ റെഞ്ചിയെന്നെ സ്നേഹിച്ചതുപോലെ ആരും എന്നെയീ ലോകത്തില്‍ സ്നേഹിച്ചിട്ടില്ല.... പക്ഷേ ആ  സ്നേഹത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന അവരുടെ നിരാശയും ദുഃഖവും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും... എനിക്ക് മാത്രമേ അത് മനസ്സിലാക്കുവാന്‍ കഴിയൂ...

ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍ സാധിക്കാത്തത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ പരാജയം തന്നെയാണ്... പക്ഷേ അതില്‍ ഞാന്‍ തികച്ചും  നിരപരാധിയാണ്... കാരണം എന്‍റെ വിധി എനിക്ക് സമ്മാനിച്ച ജീവിതം എനിക്ക് ജീവിച്ചുതീര്‍ത്തേ പറ്റൂ.... അങ്ങനെയൊരു വിധി എനിക്കായി ജീവിതം ഒരുക്കിയിട്ടുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും ആരുടെയും ജീവിതവും സ്വപ്നങ്ങളും തകര്‍ക്കുവാന്‍ ആരുടേയും ജീവിതത്തിലേക്ക് ഞാന്‍ കടന്നു ചെല്ലില്ലായിരുന്നു..

എന്‍റെ റെഞ്ചിക്ക് അയാളെ ഒരുപാട് സ്നേഹിക്കുന്ന, അയാളുടെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാന്‍ സാധിക്കുന്ന, അയാളുടെ ജീവിതത്തില്‍ എന്നും സന്തോഷം കൊണ്ടു നിറക്കുന്ന, അയാളുടെ സ്വപ്നങ്ങളെല്ലാം സാധ്യമാക്കുന്ന ഒരാള്‍ അയാളുടെ ജീവിതത്തില്‍ തീര്‍ച്ചയായും കടന്നുവരണം.... തങ്ങളുടെ മകന്‍റെ കുഞ്ഞിനെ താലോലിക്കുവാനുള്ള ഭാഗ്യം അയാളുടെ മാതാപിതാക്കള്‍ക്കും ഉണ്ടാകണം.....

ഒരു ജന്മം മുഴുവന്‍ അവരുടെ ഇടയില്‍ ഒരു ദുഃഖമായി ജീവിക്കുന്നതിനേക്കള്‍ എത്രയോ നല്ലതാണ് ഞാന്‍ എന്ന വ്യക്തി അവരുടെ ജീവിതത്തില്‍നിന്നും എന്നന്നേക്കുമായി അകലുമ്പോള്‍ അവര്‍ക്കു ലഭിക്കുവാന്‍ പോകുന്ന സന്തോഷം........ അതെ എന്‍റെ മനസ്സും ശരീരവും അതിനായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.... ഒരുപക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി എന്‍റെ ജീവിതത്തില്‍ നടന്ന ഓരോ അനുഭവങ്ങളും എന്നെ ആ ബോള്‍ഡായ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ക്കുവാനുള്ള നിയോഗങ്ങളായിതോന്നുന്നു.... ഞാനെന്ന വ്യക്തിയെയും എന്‍റെ ജീവിതത്തെയും മുഴുവാനായും മാറ്റിമറിച്ചിരിക്കുന്നു അത്...

എന്‍റെ റെഞ്ചിക്ക് ഈ ലോകത്തിലെ ഏറ്റവും ബെസ്റ്റ് ലൈഫ് തന്നെ എനിക്ക് ഒരുക്കിക്കൊടുക്കണം.... പിന്നെ ഈ ലോകത്തില്‍നിന്നു ഞാന്‍ എന്ന വ്യക്തി അപ്രത്യക്ഷമാകും ...ഈ ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍ ആരിലേക്കും എത്തിപ്പെടാതെ എന്‍റെ എഴുത്തുകളുമായി ജീവിക്കണം... എന്നെയോര്‍ത്തു, ഞാന്‍ എന്ന  വ്യക്തി കാരണം ഈ ലോകത്തില്‍ ആരും വിഷമിക്കുവാന്‍ ഉണ്ടാകരുത്......

ആരും എനിക്ക് കൂട്ടായി ഇല്ലെങ്കിലും എന്‍റെ അക്ഷരങ്ങളും എന്‍റെ പ്രണയവും എന്നും എന്‍റെ കൂടെയുണ്ടാകും .... അവയെന്നെ എന്നും ജീവിക്കുവാന്‍ പ്രേരിപ്പിക്കും.... ഈ ലോകത്തിന്‍റെ ഒരു കോണില്‍ ഞാന്‍ കാത്തിരിക്കും അതിന്‍റെ അനശ്വരമായ പൂര്‍ണതക്കായി..... സാക്ഷാല്‍ക്കാരത്തിനായി....

സമയം ഇപ്പോള്‍ 12.30.. ഉറക്കം കണ്ണുകളെ തഴുകുവാന്‍ തുടങ്ങിയിരിക്കുന്നു... ഇനി നേരെ കട്ടിലിലേക്ക്... എന്‍റെ സ്വപ്‌നങ്ങളുടെ പ്രണയ സല്ലാപങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും സാക്ഷിയാകുവാന്‍....
മൊബൈലില്‍ നിന്നൊഴുകിയെത്തുന്ന സംഗീതത്തിന് താല്‍കാലികമായ വിരാമം ഇട്ടുകൊണ്ട്‌ ഞാന്‍ ഉറങ്ങുവാന്‍ കിടന്നു.... എല്ലാം എന്നില്‍ നിന്ന് അകന്നുപോവുകയാണ്.... ഞാന്‍ തനിച്ചാവുകയാണ് എന്‍റെ ജീവിതത്തില്‍.....

Thursday, November 5, 2015

പ്രണയപൂർവം...



ഞാനിന്നു എന്‍റെ യാത്ര തുടങ്ങുകയാണ്........ ശരിക്കും പറഞ്ഞാല്‍ മെയ്യ് ഇരുപത്തിമൂന്നാം തീയതി അത് തുടങ്ങിവെച്ചതാണ്. പക്ഷേ പിന്നീടത് ഇടക്കുവെച്ച് നിര്‍ത്തേണ്ടി വന്നു....


അതെ, എന്‍റെ ആദ്യ നോവലിന്‍റെ സൃഷ്ടിയിലേക്ക് ഞാന്‍  പൂര്‍ണമായും പ്രവേശിക്കുന്നു. എന്‍റെ കഥാപാത്രങ്ങളെല്ലാം അവരുടെ രംഗങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു...

പക്ഷേ ആ കഥാപാത്രങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് നിന്നെയാണ്...

നീയില്ലാതെ എനിക്കെന്ത് ഭാവന

നീയില്ലാതെ എനിക്കെന്ത് സ്വപ്‌നങ്ങള്‍

നീയില്ലാതെ എനിക്കെന്ത് പ്രണയം...




നീയെന്‍റെ പ്രണയമാണ്, പക്ഷേ ഞാന്‍ നിന്‍റെ പ്രണയിനിയല്ല..

നീയെന്‍റെ കാമമാണ്‌, പക്ഷേ ഞാന്‍ നിന്‍റെ കാമിനിയുമല്ല..

നീയെന്‍റെ സൗഹൃദമാണ്, പക്ഷേ ഞാന്‍ നിന്‍റെ സുഹൃത്തുമല്ല..

അപ്പോള്‍ നീയെനിക്കാരാണ്... അതുപോലെ ഞാന്‍ നിനക്കാരാണ്...


ഒരിക്കല്‍ നീയെന്നോടു ചോദിച്ചു "നമ്മുടെ ബന്ധത്തെ എന്തു വിളിക്കുമെന്ന്"!!!

ഞാന്‍ പറഞ്ഞു,"എല്ലാ ബന്ധങ്ങളേയും പേരെടുത്തു വിളിക്കണമെന്നില്ല... ബന്ധങ്ങള്‍ക്കു പേരുകള്‍ നല്‍കപ്പെടുമ്പോളാണ് അതിനു അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെടുന്നത്... നിര്‍വചനങ്ങളില്ലാത്ത പ്രണയമാണ് എനിക്ക് നിന്നോടുള്ള സൌഹൃദം.... അവിടെ നമ്മള്‍ പരസ്പരം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ ...

മലയാളത്തിലും ഇഗ്ലീഷിലും ഞാൻ എന്റെ നോവൽ എഴുതുവാൻ ആഗ്രഹിക്കുന്നു ...

തമിഴിലേക്കും, ഹിന്ദിയിലേക്കും തര്‍ജ്ജിമ ചെയ്യണമെന്നും ആഗ്രഹിക്കുന്നു...

ഇനി എന്‍റെ പ്രണയത്തിന്‍റെ നാളുകളാണ്... നിന്നോടുള്ള എന്‍റെ പ്രണയം എന്‍റെ സൌഹൃദം ഈ മനോഹരമായ ഭൂവില്‍ എന്‍റെ അക്ഷരങ്ങളിലൂടെ അലിഞ്ഞുചേരണം...


പ്രണയമെന്ന ഭാവം മനസ്സില്‍ നിറഞ്ഞപ്പോള്‍ തന്നെ എന്‍റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി നിറഞ്ഞു നില്‍ക്കുന്നു...... അതില്‍ എല്ലാ കുസൃതികളും ഒളിപ്പിച്ചിരിക്കുന്നു.... അത് മനസ്സിലാക്കുവാന്‍ നിനക്ക് മാത്രമേ കഴിയൂ.... കാരണം നീ മാത്രമേ ആ പ്രണയം അറിഞ്ഞിട്ടുമുള്ളു...


ഓരോ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോളും നമ്മള്‍ ആ കഥാപാത്രമായി ജീവിക്കുകയാണ്... അവരുടെ ഓരോ ഭാവങ്ങളും നമ്മിലേക്ക്‌ ആവാഹിക്കപ്പെടുകയാണ്.... എല്ലാ പൂര്‍ണതയിലും അവര്‍ നമ്മുടെ ഭാഗമായി മാറുന്നു... ദൈവമെ എന്‍റെ ഓരോ സൃഷ്ടികളും എന്‍റെ കുഞ്ഞുങ്ങളാണ്... എന്‍റെ മനസ്സില്‍ ഞാന്‍ ഗര്‍ഭം ധരിച്ച് എന്‍റെ തൂലികയിലൂടെ ജന്മം നല്‍കുന്ന എന്‍റെ കുഞ്ഞുങ്ങള്‍... എന്‍റെ ആത്മാവിന്‍റെ എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം... അവയുടെ കാലുകള്‍ ഇടറാതെ നീ വഴിനടത്തേണമേ...


മാഷേ... എന്‍റെ എഴുത്തുകള്‍ക്ക് എന്നും പ്രചോദനമായിരുന്ന എന്‍റെ മാഷിന്‍റെ അനുഗ്രഹവും എന്നും എന്‍റെ കൂടെയുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു... ഇപ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞോ എന്നൊരു സംശയം... കാരണം ആ അനുഗ്രഹം എന്‍റെ ഭാവന മാത്രമാണ്.... ഉണ്ടാകും.... ഉണ്ടാകണം... ല്ലേ മാഷേ....


അപ്പോള്‍ നമ്മള്‍ തുടങ്ങുകയാണ്... ഒരു നല്ല സൌഹൃദത്തിലൂടെ പ്രണയമെന്ന അനശ്വര സത്യത്തെ തൊട്ടറിഞ്ഞു അനിര്‍വചനീയമായ ആ പൂര്‍ണതയിലേക്ക്...


             പ്രണയപൂര്‍വ്വം കാര്‍ത്തിക....









Tuesday, November 3, 2015

Congrats Aju and Sumi..


Thank you so much Sumi for sharing your most happiest moments in your life with me .... I am so glad for both of you..

My warm and heartfelt wishes to You and Aju....
May Lord bless You all....


I know how much precious is your baby in your life...  After I saw your message, Immediately I took my car and was gone to church... I offered my prayers for you guys and lighten the candle to express the gratitude towards God and also for welcoming Your Little Angel to this beautiful world... ... 


Sumi, Take care of your new life in your womb ... Because that baby is really precious and a blessing from the Lord...  I know you will be the  best Mom for your baby... Enjoy your motherhood my girl... My prayers are always with you and your baby... 


Juuu ... I am so glad for You.... Congrats ... God bless you dear.....


With lots of Love, Hugs and Kisses 
Yours ever loving friend
Karthika...


Here for God 

Sunday, November 1, 2015

My dream project... Our travelogue..




Aankhen teri.... aankhen teri kitni hasin
ke inka aashiq, mein ban gaya hoon 
mujhako basa le, iname tu 
mujhase yeh har ghadi, mera dil kahe 
tum hi ho usaki aarzoo 
mujhase yeh har ghadi, mere lab kahe 
teri hi ho sab guftagoo 
baatein teri itni haseen, main yaad inko jab karta hoon 
phoolon si aaye, khushaboo 
(Beautiful lyrics)

നിന്‍റെ കൊച്ചു കൊച്ചു വാശികൾ ...
 പിന്നെ നിന്‍റെ ചില വലിയ വലിയ വാശികൾ...
ആ വാശികൾക്കു മുൻപിൽ ഞാൻ സമ്മതിക്കുന്ന
തോൽവിയായിരുന്നു നിന്‍റെ വിജയം, 
നിന്‍റെ സന്തോഷം..
ആ തോൽവികളായിരുന്നു എന്‍റെ സന്തോഷം
അതായിരുന്നു നമ്മുടെ സൗഹൃദം ...


"നമ്മുടെയെല്ലാം ജീവിതം പടുത്തുയര്‍ത്തുന്നത് ഒരുപാട് ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടേയും മദ്ധ്യത്തിലാണ്...
ചില ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും, ചിലവ നമ്മുടെ മനസ്സില്‍തന്നെ ജനിച്ച് നമ്മള്‍ മണ്ണോടു ചേരുമ്പോള്‍ നമ്മുടെ മനസ്സില്‍ ആ ആഗ്രഹങ്ങളും മരണപ്പെടും....
എല്ലാ ആഗ്രഹങ്ങളും സഫലമാക്കപ്പെട്ട മനുഷ്യര്‍ ഉണ്ടാകുമോ.... അറിയില്ലാ..."








എന്‍റെ ഏറ നാളത്തെ ഒരു സ്വപ്നമായിരുന്നു ആ ട്രാവലോഗ്‌ ... യാത്രാവിവരണം...
"My Dream Project "

പക്ഷേ അതിപ്പോൾ സ്വപ്നത്തിൽ മാത്രം നിലകൊളളുന്ന ഒന്നായി മാറിയടോ... ആ ഒരു ആശയം മൂന്നു നാലു വർഷങ്ങളായി ഞാൻ മനസ്സിൽ താലോലിച്ചു നടന്നതാണു ...
ഇനി അത്‌ സാധ്യമാകുമോ???? സാധ്യമാകും എന്നു വിശ്വസിക്കാനാണു എനിക്കിഷ്ടം ...
കാരണം ഒരു നല്ല സൗഹൃദത്തിന്‍റെ അതിന്‍റെ നന്മയുടെ ഒരു കൈയ്യൊപ്പ്‌  അതിൽ ഉണ്ടാകും.

അതൊരിക്കലും വേറൊരാളിലൂടെയും ഈ ലോകം കാണില്ലാ...
അതൊരിക്കലും എന്‍റെ വാശിയല്ല...
 മറിച്ച്‌ എന്‍റെ എഴുത്തുകളോടുളള എന്‍റെ പ്രണയത്തിന്റെ ആത്മാർത്ഥയാണു...
 തന്‍റെ സൗഹൃദത്തിനു എന്‍റെ ജീവിതത്തിൽ ഞാൻ നൽകുന്ന ബഹുമാനവും, സ്ഥാനവുമാണത്‌ ...

എന്നെങ്കിലും ആ സ്വപ്നം പൂവണിയുമെന്ന വിശ്വാസത്തിൽ , പ്രതീക്ഷയിൽ
ആ സ്വപ്നം എന്നും എന്‍റെ മനസ്സിൽ ഉണ്ടാകും....
അതിലുമുപരി അക്ഷരങ്ങളുടെ ലോകത്തേക്കുളള തന്‍റെ തിരിച്ചുവരവും
ഞാൻ കാത്തിരിക്കുന്നു...

എന്തിനാണു ഞാൻ ഇതൊക്കെ ഇവിടെ എഴുതുന്നതെന്ന് ചോദിച്ചാൽ...
ഉത്തരം .. വെറുതെ!!!!
ഇപ്പോള്‍ ഇതാണെന്‍റെ ലോകം ... ഇതുമാത്രം...
 എന്‍റെ സന്തോഷവും, ദുഃഖവും, പ്രണയവും, സ്വപ്നങ്ങളുമെല്ലാം
എന്‍റെ അക്ഷരങ്ങളിലൂടെ ഇതിൽ എഴുതി ചേർക്കപ്പെടുന്നു...

ഇന്നെന്തോ ആ ട്രാവലൊഗിനെക്കുറിച്ചളള ഓർമ്മകൾ മനസ്സിൽ വന്നു...
അതിന്‍റെ പേരും, അടിക്കുറിപ്പും, അത്‌ എഴുതിയതാരാണെന്നുളള ഒരു ഫോർമാറ്റും എല്ലാം മനസ്സിൽ
തെളിഞ്ഞു... എനിക്കറിയാം അത്‌ ഏറ്റവും വ്യത്യസ്ഥവും മനോഹരവുമായുളള ആശയമായിരുന്നുവെന്ന് ...

ഞാൻ വിശ്വസിച്ചോട്ടെ അത്‌ നടക്കുമെന്ന് ... ഒരു നല്ല സഹൃദത്തിന്‍റെ ഓർമ്മക്കായി ഈ ലോകത്തിനു നമ്മൾ കൊടുക്കുന്ന അനശ്വരമായ ഒരു ഉപഹാരമായി  അത്‌ എന്നും നിലനിൽക്കും ...





ഒരുപാട്‌ പ്രതീക്ഷകളോടെ ....
കാർത്തിക...