My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, November 18, 2015

SHARJAH INTERNATIONAL BOOK FAIR 2015

Sharjah International Book Fair November 4-14 2015


മുപ്പത്തിനാലാമത് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ നവംബര്‍ 4 മുതല്‍ 14 വരെ ഷാര്‍ജയില്‍ അരങ്ങേറി. ഏകദേശം 64 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കു കൊണ്ടു. 1547 പ്രസാദകര്‍ അവരുടെ പുസ്തകങ്ങളുമായി അതില്‍ അണി ചേര്‍ന്നു. ഏകദേശം 1. 23 മില്യണ്‍ ആള്‍ക്കാര്‍ അത് സന്ദര്‍ശിച്ചു എന്നാണ് കണക്കുകള്‍. (കടപ്പാട് ഖലീജ് ടൈംസ്‌).


എല്ലാ വർഷവും ഞാനും രെഞ്ജിയും ഇതിൽ മുടങ്ങാതെ പോകറുണ്ട്‌.  പക്ഷേ ഇപ്രാവശ്യം ഇതിൽ പങ്കെടുത്തപ്പോൾ രണ്ട്‌ കാര്യങ്ങൾ പ്രധാനമായും ഉണ്ടായിരുന്നു. ഒന്ന് ഞാൻ തനിച്ചായിരുന്നു ഇപ്രാവശ്യം പുസ്തക വേട്ട... പിന്നെ ഇത്‌ എന്‍റെ  അവസാനത്തെ പങ്കാളിത്തവും ആയിരിക്കും കാരണം അടുത്ത വർഷം ഇതിൽ പങ്കെടുക്കുവാൻ ഞങ്ങൾ ഇവിടെ ഉണ്ടാകില്ലാ ..... 
My New Collections from book fair



കഴിഞ്ഞ ആഴ്ച്ച  ഞാനും അതിന്‍റെ ഭാഗധേയമായി. രാവിലെ പത്തുമണിയായപ്പോൾ  വാങ്ങിക്കേണ്ട ബുക്കുകളുടെ ഒരു ലിസ്റ്റ്‌ ഒക്കെ ഉണ്ടാക്കി യാത്ര തിരിച്ചു. ദൂരെയൊന്നുമല്ലാട്ടൊ ... ഒരു പത്തു മിനിട്ടത്തെ ഡ്രൈവ്‌ ... ചെന്നപ്പോൾ നല്ല തിരക്കുണ്ട്‌ ... ആദ്യമെ കയറിയത്‌ മാതൃഭൂമിയുടെ ബുക്ക്‌ സ്റ്റോളിലേക്കാണു. പിന്നെ ഒരു ആക്രാന്തമായിരുന്നു. ഏല്ലാം വാങ്ങിക്കുവാന്‍ തോന്നി. പക്ഷേ പൈസ എന്നൊരു സാധനം എന്‍റെ  ആഗ്രഹത്തെ ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലിക്കെടുത്തി. ഏറ്റവും രസം ലിസ്റ്റ് ഉണ്ടാക്കികൊണ്ട് പോയ ഒറ്റ ബുക്കും അവിടെയില്ലായിരുന്നു എന്നതാണ്..... പിന്നെ ഓരോ സ്ടാളിലും കയറി വായിച്ചിട്ട് ഇഷ്ടം തോന്നിയ ബുക്കുകള്‍ മാത്രം തിരഞ്ഞെടുത്തു....


നാല് മണിക്കൂര്‍ എങ്ങനെ പോയെന്നെനിക്കറിയില്ല.... അവസാനം പൈസയുടെ ടാര്‍ജെറ്റ്‌ എത്തിയപ്പോള്‍ തെണ്ടലും പെറുക്കലലും നിര്‍ത്തി.... എന്നാല്‍ വീട്ടില്‍ പോകാം എന്ന്‍ നിരീച്ചപ്പോള്‍ പണി കിട്ടി.... എന്‍റെ താക്കോല്‍ക്കൂട്ടം കാണ്മാനില്ല.... ദൈവമേ ഞാന്‍ അത് എവിടെ പോയി കണ്ടു പിടിക്കും... കുറച്ചു നിമിഷം ഒരു മന്ദിപ്പ് അനുഭവപ്പെട്ടു... എന്‍റെ പേടി ഏതെങ്കിലും പുസ്തകങ്ങളുടെ ഇടക്കെങ്ങാനും പോയാല്‍ എങ്ങനെ കിട്ടാനാ.... രണ്ടും കല്‍പ്പിച്ച് തപ്പാന്‍ തന്നെ തീരുമാനിച്ചു..... വേറെ വഴിയില്ലല്ലോ.....


അങ്ങനെ ഞാന്‍ ആദ്യം കയറിയിടത്തുനിന്നും തന്നെ തുടങ്ങി. വളരെ ഭവ്യതയോടെ ഞാന്‍ ചോദിച്ചു, "നിങ്ങള്‍ക്ക് ഇവിടെയെങ്ങാനും കിടന്ന് ഒരു കീ സെറ്റ് കളഞ്ഞുകിട്ടിയോ?"
ദേ...വരുന്നു അവിടെ നിന്ന ചേട്ടന്മാരുടെ കോറസ് ," ഞങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇതാരുടെ കീയാണെന്ന്‍. എന്താണേലും ആള് തപ്പിവരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. "


ഹോ! അത് കേട്ടതും എന്‍റെ മനസ്സില്‍ ഒരായിരം ലഡ്ഡു പടാ പടായെന്ന്  പൊട്ടി.... ഒരു വിടര്‍ന്ന ചിരിയും കൂടെയൊരു നന്ദിയും പറഞ്ഞ് എന്‍റെ അവസാനത്തെ പുസ്തക മേളയോട് ഞാന്‍ വിട പറഞ്ഞു....‌
ഏതിൽ തുടങ്ങും????????


പുസ്തകം കൈയ്യില്‍ കിട്ടിയപ്പോള്‍ ഏത് ആദ്യം തുടങ്ങണമെന്നായി... ബുക്കൊക്കെ എടുത്ത് ബീച്ചില്‍ പോയി വായിക്കാന്‍ പദ്ധതിയിട്ട് വീട്ടില്‍ നിന്നിറങ്ങി... ആദ്യം പള്ളിയില്‍ പോയി, പക്ഷേ അവിടെ എത്തിയപ്പോളേക്കും എന്‍റെ രോഗം അതിന്‍റെ തീവ്രതയില്‍ വെളിയില്‍ വന്നു. എനിക്ക് കാറിന്‍റെയകത്തും നിന്നും ഇറങ്ങുവാന്‍ വയ്യാതെ വന്നു. വേദന അതിന്‍റെ സംഹാരതാണ്ടവം തുടങ്ങി... ഒരു വിധം ഞാന്‍ പള്ളിക്കുള്ളില്‍ കയറി. ഇരിക്കുവാനോ, നില്‍ക്കുവാനോ, കിടക്കുവാനോ വയ്യാത്ത അവസ്ഥ... എന്നാലും ഞാനെന്‍റെ പ്രര്‍ത്ഥനകള്‍ സമര്‍പ്പിച്ച് ഒരു വിധം വീട്ടിലെത്തി.... പിന്നെ രണ്ട് ദിവസം കട്ടിലില്‍ ആയി സഹവാസം....


വേദന സംഹാരികള്‍ കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ അന്ന് വേദന കൊണ്ട്‌ ചത്തുപോയേനെ....  അങ്ങനെ പുസ്തകമേളയ്ക്കും ഞാന്‍ വളരെ ഗംഭീരമായി തിരശീലയിട്ടു....


ആ വേദന കഴിഞ്ഞപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത എന്നെ തേടിയെത്തി.... എന്‍റെ പ്രോസസ്സിങ്ങിന്‍റെ ആദ്യം ഘട്ടം വിജയകരമായി കഴിഞ്ഞിരിക്കുന്നുവെന്നു പറഞ്ഞ് എനിക്ക് വിളി വന്നു.... ഇനി അടുത്ത ഘട്ടങ്ങളും അവയ്ക്കവേണ്ടിയുള്ള കാത്തിരിപ്പും....


എല്ലാം നല്ലതായി തന്നെ അവസാനിക്കും....


"എല്ലാം തുടങ്ങിവെച്ചു.... അതിനുള്ള കാരണവുമായി... പക്ഷേ വിജയകരമായി അതവസാനിക്കുമ്പോള്‍ ആ സന്തോഷം പങ്കിടുവാനുള്ള ഭാഗ്യവും എനിക്കില്ലാണ്ടായി..."


പക്ഷേ എല്ലാം ഞാന്‍ എന്‍റെ ഹൃദയത്തിലൂടെ പങ്കുവെക്കുന്നു.... എല്ലാം അറിയുന്നുണ്ടെന്ന് പൂര്‍ണമായും വിശ്വസിക്കുന്നു....... യാഥാര്‍ഥ്യം അതല്ലെങ്കില്‍ കൂടിയും......
 വെറുതെയൊരു സന്തോഷത്തിന്..... ഇപ്പോള്‍ എല്ലാം സാങ്കല്‍പ്പികം മാത്രമാണ്....


 പ്രതീക്ഷകള്‍ മാത്രമാണിപ്പോള്‍ കൈമുതലായിട്ടുള്ളത്....
അവ എന്നെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു.....


പ്രതീക്ഷകളോടെ കാര്‍ത്തിക....






No comments: