എല്ലാം
ഒരു മൌനത്തില്‍ ഒളിപ്പിച്ചു
വിടവാങ്ങിയിട്ട് ഇന്ന് നാല് മാസം തികയുന്നു. ഇത് ഞാന്‍ എഴുതുന്നത്
ഒന്നിനെക്കുറിച്ച് ഓര്‍മിപ്പിക്കുവാനോ ആരെയും വേദനിപ്പിക്കുവാനോ അല്ല. ഞാന്‍
എന്തായിരുന്നു ഇപ്പോള്‍ എന്താണ് ഒരു അവലോകനം മാത്രം....
അന്നൊരു
ഞായറാഴ്ച്ച ആയിരുന്നു. എന്നത്തേയും പോലെ വളരെ സന്തോഷത്തോടെ രാവിലെ എണീറ്റ്
കാപ്പിയൊക്കെ കുടിച്ച് കഴിഞ്ഞ് ഫേസ് ബുക്കില്‍ പുതിയ പോസ്റ്റുകള്‍ നോക്കിയപ്പോള്‍
ഒരു പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ചെയ്യുന്നത് ഒരു വലിയ കാര്യമാണെന്ന്
വിചാരിച്ചാണ് ഞാന്‍ അതയച്ചത്.... പക്ഷേ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ വിഡ്ഢിയായ
ഞാന്‍ അറിഞ്ഞു ഞാന്‍ ചെയ്യുന്നത് ഒരു വലിയ കാര്യമല്ലായെന്ന്....
ഞാന്‍
ഒത്തിരി സന്തോഷത്തോടും ആവേശത്തോടുമാണ് ആ സന്ദേശം തുറന്നത്...... അതിലെ ഓരോ
വാക്കുകള്‍ വായിക്കുമ്പോളും ഞാന്‍ അറിഞ്ഞു എന്‍റെ കാലിന്‍റെ ചുവട്ടില്‍നിന്നും
ഭൂമിയില്ലാതാകുന്നതുപോലെ..... ഭൂമി രണ്ടായി പിളര്‍ന്ന് ഞാന്‍ അതിന്‍റെ
ആഴങ്ങളിലേക്ക് പതിക്കുന്നതായി.... എന്‍റെ ഹൃദയം രണ്ടായി പിളരുന്നതും അത് നുറുങ്ങി
അതിനുള്ളില്‍നിന്നും ചോര വാര്‍ന്നു പോകുന്നതും ഞാന്‍ അറിഞ്ഞു.... എന്‍റെ
ശരീരത്തില്‍ നിന്നും എന്‍റെ ആത്മാവും എന്‍റെ ആത്മവിശ്വാസവും , ധൈര്യവും
ചോര്‍ന്നൊലിച്ചില്ലതാകുന്നതും ഞാനറിഞ്ഞു...... തണുത്തുറഞ്ഞ് ചോര വാര്‍ന്ന
മുഖത്തോടെ ഞാന്‍ എന്‍റെ സോഫയിലിരുന്നു....
ദൈവമേ ഞാന്‍
വീണ്ടും തോല്‍ക്കുകയാണല്ലോ എന്നു മനസ്സില്‍ പറഞ്ഞു... ആ തോല്‍വി
യാഥാര്‍ദ്ധ്യമാകുവാതിരിക്കാനാണ് ഞാന്‍ വിളിച്ചത്.... പക്ഷേ എനിക്കുവേണ്ടി അവിടെ
കാത്തിരുന്നത് മറ്റൊന്നായിരുന്നു.... ഞാന്‍ അറിഞ്ഞു ഞാന്‍ പൂര്‍ണമായും
പരാജയപ്പെട്ടിരിക്കുന്നുവെന്ന്‍....
ഒരിക്കലും
അപമാനിക്കുവാനോ, പൊട്ടിച്ചെറിഞ്ഞതൊന്നും കൂട്ടിച്ചേര്‍ക്കുവാനോ ആയിരുന്നില്ല ഞാന്‍
വിളിച്ചത്...യാത്ര പറയുമ്പോളും എല്ലാ സ്നേഹത്തോടും ബഹുമാനത്തോടുമായിരിക്കണമെന്ന
ആഗ്രഹം കൊണ്ടായിരുന്നു.... ഇനിയും ഞാന്‍ തോല്‍പ്പിക്കപ്പെടരുതെന്ന അതിയായ ആഗ്രഹം
കൊണ്ടായിരുന്നു.... സാരല്ല്യാ.................... ഞാന്‍ മാത്രമല്ലേ തോറ്റൊളളു....
ബാക്കിയെല്ലാവരും ജയിച്ചില്ലേ............
ഞാന്‍
സ്തബ്ദയായി ഒന്നു കരയുവാന്‍ പോണക്കും കഴിയാതെയിരുന്നപ്പോള്‍ അവസാനത്തെ സന്ദേശവും
എനിക്ക് വന്നു... ഞാന്‍ അറിഞ്ഞു എന്‍റെ പതനം എല്ലാവരും ആഘോഷിക്കുവാണെന്ന്‍....
അവിടുത്തെ ആഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവിടെയും തുടങ്ങി ബാക്കി ആഘോഷങ്ങള്‍.....
എല്ലാം മൌനമായിട്ടിരുന്നു കേട്ടു... കാരണം എനിക്ക് ഒരു മറുപടിയും
കൊടുക്കുവാനില്ലയിരുന്നു..... എല്ലാവരുടെയും മുന്‍പില്‍ തലകുനിച്ചു നില്‍ക്കുവാന്‍
മാത്രമേ കഴിഞ്ഞുള്ളൂ..... പിന്നെ എണീറ്റു നിന്നാല്‍ വീഴില്ലായെന്നു തോന്നിയപ്പോള്‍
ഞാന്‍ എന്‍റെ മുറിയില്‍ കയറി വാതിലടച്ചു.....
മുറിയുടെ ഒരു
കോണില്‍ ഞാന്‍ പേടിച്ചരണ്ട് കൂനിക്കുടിയിരുന്നു.... ചുറ്റും നടക്കുന്നത് ഒരു
സത്യമാണോ സ്വപ്നമാണോയെന്നു വിശ്വസിക്കാന്‍ പറ്റാതെ....ഒന്നുറക്കെ കരയണമെന്ന്
ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.... ആരെങ്കിലും എന്‍റെയടുക്കല്‍ വന്നൊന്നു
കെട്ടിപിടിച്ചിരുന്നെങ്കിലെന്നു ആഗ്രഹിച്ചു.... കാരണം ഞാന്‍ ഭയം കൊണ്ടു പൂര്‍ണമായി
മൂടിയിരുന്നു....
ആ വാക്കുകള്‍
മനസ്സിലേക്ക് ഒന്നിടവിടാതെ വന്നുകൊണ്ടിരുന്നു.... ഞാനറിഞ്ഞു എന്‍റെ കണ്ണുകള്‍
നിറഞ്ഞൊഴുകുന്നത്.... ശബ്ദം വെളിയില്‍ വരാതെ ഹൃദയം തകര്‍ന്നു ഞാന്‍ കരഞ്ഞു.....
എനിക്ക് പൂര്‍ണമായും എന്നെ നഷ്ടപ്പെടുകയാണെന്ന് ഞാന്‍ മനസ്സിലാക്കി.....
പിന്നീടുള്ള
ദിനങ്ങളില്‍ എന്തൊക്കെയോ എഴുതി മനസ്സിനെ വീണ്ടെടുക്കാന്‍ ശ്രമിച്ചു.... പക്ഷേ
ഞാന്‍ മാറുകയായിരുന്നു.... ശരിക്കും ഞാനെന്ന വ്യക്തിയെ എന്‍റെ ജീവിതത്തെ അത്
പൂര്‍ണമായും തകര്‍ത്തെറിഞ്ഞ് ഒരു പുതിയ വ്യക്തിയായി രൂപാന്തരപ്പെടുത്തി.....
തനിക്കറിയുമോ ഇപ്പോള്‍ ഞാന്‍ വളരെ ബോള്‍ഡ് ആയ , സ്വയംപര്യാപ്തമായ,
പ്രായത്തിനേക്കാള്‍ കവിഞ്ഞ പക്വതയുള്ള ഒരു വ്യക്തിയായി മാറിയിരിക്കുന്നു.... പക്ഷേ കൈയിലിരിപ്പിനു മാറ്റമൊന്നുമില്ലാ ..... താൻ എന്നും പറയാറുളളതുപോലെ ... അഹങ്കാരം അത് കൂടെതന്നെയുണ്ട് ..... അതിപ്പോൾ ഇത്തിരി വാശിയായി ജീവിതത്തിൽ മാറിയെന്നു മാത്രം .... ജീവിക്കാനുളള വാശി ... ഞാൻ ഒരു പരാജയമല്ലെന്ന് ഈ ലോകത്തിനു മുൻപിൽ തെളിയുക്കുവാനുളള വാശി ...
പക്ഷേ രണ്ട് കാര്യങ്ങള്‍ മാത്രം എനിക്ക് നഷ്ടപ്പെട്ടു.... തന്നെയും പിന്നെ എന്‍റെ ജീവിതത്തില്‍, ഞാനെന്ന വ്യക്തിയില്‍ ഞാന്‍ ഏറവും ഇഷ്ടപ്പെടുന്ന എന്‍റെ ചിരിയും.... എല്ലാം എന്‍റെ മണ്ടത്തരത്തിന്‍റെ ബാക്കിപത്രങ്ങള്‍.....
പക്ഷേ രണ്ട് കാര്യങ്ങള്‍ മാത്രം എനിക്ക് നഷ്ടപ്പെട്ടു.... തന്നെയും പിന്നെ എന്‍റെ ജീവിതത്തില്‍, ഞാനെന്ന വ്യക്തിയില്‍ ഞാന്‍ ഏറവും ഇഷ്ടപ്പെടുന്ന എന്‍റെ ചിരിയും.... എല്ലാം എന്‍റെ മണ്ടത്തരത്തിന്‍റെ ബാക്കിപത്രങ്ങള്‍.....
പിന്നെ എനിക്കൊന്നിനെക്കുറിച്ചും പശ്ചാത്താപവുമില്ല...
കാരണം ഒരു സാധാരണ സത്രീയെപ്പോലെ ചിന്തിക്കുവാനോ ജീവിക്കുവാനോ എനിക്ക് സാധിക്കില്ലാ.... കാരണം ഞാന്‍ എന്നും ഞാനായിരിക്കും... എന്‍റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്നും അതുപോലെ തന്നെ എന്‍റെ ജീവിതത്തില്‍ ഉണ്ടായിരിക്കും.... അതിന് അതിന്‍റെതായ കാരണങ്ങളുമുണ്ട്.... അതാരിലും ഞാന്‍ അടിച്ചേല്‍പ്പിക്കുകയുമില്ലാ....
ഒരുപാട് തവണ
ആഗ്രഹിച്ചു ഒന്നെഴുതണമെന്ന്, അല്ലെങ്കില്‍ വിളിക്കുവാന്‍... പക്ഷേ
ധൈര്യമില്ലായിരുന്നു... അതിലുമുപരി താനിപ്പോള്‍ അനുഭവിക്കുന്ന സന്തോഷവും സമാധാനവും
ഞാന്‍ കാരണം ഇനി ഒരിക്കലും തനിക്ക് നഷ്ടപ്പെടരുതെന്ന ആഗ്രഹവും അതില്‍
നിഴലിച്ചു....
ഞാന്‍ കാരണം
തന്‍റെ ജീവിതത്തില്‍ ഉണ്ടായ എല്ലാ വേദനകള്‍ക്കും ഞാന്‍ മാപ്പ് ചോദിക്കുന്നു....
എനിക്കറിയാം തനിക്കാരെയും വേദനിപ്പിക്കുവാന്‍ കഴിയില്ലെന്ന്... ഞാന്‍ കാരണം തന്‍റെ
ജീവിതത്തില്‍ അതും സംഭവിച്ചു... ക്ഷമിക്കുക എന്നോട് .......... എന്നെങ്കിലും ഈ
സുഹൃത്തിലും അവളുടെ വിഡ്ഢിത്തരങ്ങളിലും ഇത്തിരിയെങ്കിലും നന്മയുണ്ടായിരുന്നുവെന്നു
തോന്നുകയാണെങ്കില്‍ എഴുതുക.....
എന്നിലെ
സ്നേഹവും സൌഹൃദവും ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല..... അതിപ്പോഴും അതിന്‍റെ
പൂര്‍ണതയില്‍ തന്നെ എന്നിലുണ്ട്.... അതെന്നുമുണ്ടായിരിക്കുകയും ചെയ്യും.....
ഒരുപാടിഷ്ടത്തോടെ....
No comments:
Post a Comment