20/11/2015
ഇന്നെന്‍റെ റിസള്‍ട്ട് വന്നു. ഞാന്‍ അത് നേടി. പ്രത്യേകിച്ച് വലിയ ഒരുക്കങ്ങളൊന്നുമില്ലാതെയാണു അതെഴുതിയത്. വീട്ടിലിരുന്ന് എന്തൊക്കെയോ പടിക്കാൻ ശ്രമിച്ചു.... പക്ഷേ എന്റെ മാനസികാവസ്ഥ എപ്പോഴും ഒരു വിലങ്ങുതടിയായിരുന്നു ....
അതെന്‍റെ നടക്കാത്ത ഒരു സ്വപ്നമായിരുന്നു.... ഒരിക്കലും നടക്കില്ലെന്നു കരുതിയതും...
മാഷേ..... അത് സാധ്യമാക്കുവാൻ ഒരു കാരണമായതിനു... ഒരു നിമിത്തമായതിനു... ഒരു പ്രോത്സാഹനമായതിനു ഒരായിരം നന്ദി അർപ്പിക്കുന്നു ..
ആ പ്രോത്സാഹനം ഒന്നു കൊണ്ടു മാത്രമാണ് ഞാന്‍ അത് വീണ്ടും എഴുതുവാന്‍ തയ്യാറായത്.... പക്ഷേ ഈ സന്തോഷ വാര്‍ത്ത പങ്കിടുവാൻ ഞാൻ ആഗ്രഹിച്ച ആരും എന്‍റെ അടുത്തില്ലാതെ പോയി... ഒരു സന്തോഷവും അതിന്‍റെ പൂര്‍ണതയില്‍ അനുഭവിക്കാന്‍ എനിക്കൊരിക്കലും യോഗം ഉണ്ടായിട്ടില്ലാ...
നവംബർ 6, 7 തീയതികളിലായിരുന്നു എന്റെ പരീക്ഷ. ഞാന്‍ പരീക്ഷ എഴുതാന്‍ പോയ കാര്യം ആരോടും പറഞ്ഞില്ല, റെഞ്ചിയോടും പോലും ... ആകെയറിയാവുന്നത് എനിക്കും ബ്രിട്ടീഷ് കൗൺസിലിനും മാത്രം ... കാരണം എനിക്കത് നേടുവാന്‍ സാധിച്ചില്ലെങ്കില്‍ എല്ലാവരും പിന്നെയും പറയും "അതൊരു ഭാഗ്യം കെട്ട ജന്മമാണ്. അതിന്‍റെ ജീവിതത്തില്‍ ഒരു നല്ല കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന്...."
അങ്ങനെ ജീവിതത്തിൽ അതും അനുഭവിക്കുവാൻ കഴിഞ്ഞു ... ആരോടും പറയാതെ ആരും അറിയാതെ ഒരു പരീക്ഷ എഴുതി അത് വിജയത്തിൽ എത്തിക്കുന്നത് ... വളരെ അവിശ്വസനീയമായ കാര്യങ്ങളാണു എന്റെ ജീവിതത്തിൽ എഴുതിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ..
അങ്ങനെ ജീവിതത്തിൽ അതും അനുഭവിക്കുവാൻ കഴിഞ്ഞു ... ആരോടും പറയാതെ ആരും അറിയാതെ ഒരു പരീക്ഷ എഴുതി അത് വിജയത്തിൽ എത്തിക്കുന്നത് ... വളരെ അവിശ്വസനീയമായ കാര്യങ്ങളാണു എന്റെ ജീവിതത്തിൽ എഴുതിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ..
ഇപ്പം എല്ലാത്തിനോടും പേടിയാണ് മാഷേ... അതുകൊണ്ട് ആരും അറിയാതെ.. ആരോടും ഒന്നും പറയാതെയാണ് എല്ലാം ചെയ്യുന്നത്.... അപ്പോള്‍ ഞാന്‍ പരാജയപ്പെട്ടാലും ആരും എന്നെ പരഹസിക്കില്ലല്ലോ....
ഈ സന്തോഷവും എനിക്കാരോടും പങ്കുവെക്കുവാനും സാധിക്കില്ല. കാരണം എന്‍റെ പ്രോസെസ്സിങ്ങിന്‍റെ കാര്യവും ആര്‍ക്കും അറിയില്ല.
പക്ഷേ ആരറിഞ്ഞില്ലെങ്കിലും അത് മാഷറിയണമെന്നുണ്ടായിരുന്നു.... അതിനുമുള്ള ഭാഗ്യവും എനിക്കില്ലാണ്ടായല്ലോ..... സാരല്ല്യാ.....
ചിലപ്പോള്‍ ചിന്തിക്കും എന്തിനാണ് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നതെന്ന്.... പിന്നെ ചിന്തിക്കും എന്നേക്കാള്‍ എത്രയോ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ ഈ ലോകത്തിലുണ്ട്.... ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവര്‍, നിത്യ രോഗങ്ങളാല്‍ വലയുന്നവര്‍, കയറി കിടക്കുവാന്‍ സ്വന്തമായി ഒരു കൂരയോ, ചൂണ്ടിക്കാണിക്കാന്‍ മാതാപിതാക്കളോ, ബന്ധങ്ങളോ ഇല്ലാത്തവര്‍.... അങ്ങനെ എന്തെല്ലാം വിഷമതകള്‍.... അതുമായി തട്ടിച്ചു നോക്കുമ്പോള്‍ എന്‍റെ വേദനകള്‍ ഒന്നുമല്ല...
വളരെ നന്ദി തന്ന എല്ലാ പ്രോത്സഹനങ്ങള്‍ക്കും.... എന്‍റെ നന്ദി ഒരു പ്രാര്‍ത്ഥനാ ജപമായി എന്‍റെ മാഷില്‍ എത്തിച്ചേരുമെന്ന് ഞാന്‍ പൂർണ്ണമായും വിശ്വസിക്കുന്നു....
ഒരുപാട് ഇഷ്ടത്തോടെ, പ്രാര്‍ത്ഥനകളോടെ....
ഞാന്‍...
No comments:
Post a Comment