My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, June 21, 2022

സാഹിത്യവേദി കൂട്ടായ്മ - ജൂൺ 19, 2022


കോവിഡും ലോക്ക്ഡൗണുമെല്ലാം സ്മൃതിപദങ്ങളിൽ ചേക്കേറിക്കൊണ്ടിരിക്കുന്ന നാളുകളിൽ വീണ്ടുമൊരു സായന്തനം പുസ്തകങ്ങളുടേയുംപുതിയ ഒരു നോവലിന്റെ പരിചയപ്പെടുത്തലിനും സാക്ഷിയായി!. അഡ്ലെയിഡ്‌ നിവാസിയായ ബിനു ഗോപിനാഥ്‌ എഴുതിയ "അസന്തുഷ്ടിയുടെ കാവലാൾഎന്ന പുതിയ നോവലിനെക്കുറിച്ച്‌ അദ്ദേഹം പങ്കുവെച്ച അനുഭവങ്ങൾ എഴുതന്നവർക്കുംഇനിയും എഴുതുവാൻ ആഗ്രഹിക്കുന്നവർക്കും ഒരു പ്രചോദനമായിമാറി എന്ന് തന്നെ പറയാംജിരോലിമോ കാർഡാനോ എന്ന മഹാനായ വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി സ്പാനിഷ്‌ മതവിചാരണ ജനങ്ങളെ എങ്ങനെ ഭയപ്പെടുത്തിയെന്നുംഇരുണ്ട കാലഘട്ടത്തിൽ നിന്നും നവോത്ഥാനത്തിലേക്ക്‌ സമൂഹം എങ്ങനെ ഉയിർത്തെഴുന്നേറ്റെന്നും അടയാളപ്പെടുത്തുന്നതാണ്  നോവൽ. (വിശദമായ വിവരണം ഒരു പുസ്തക നിരൂപണത്തിലൂടെ പിന്നീട്‌ എഴുതുന്നതാണ്.)



ബിനു ഗോപിനാഥിന്റെ പുസ്തകം വേണ്ടവർ അദ്ദേഹത്തെ നേരിട്ട്‌ ബന്ധപ്പെടാവുന്നതാണ്.
 ലിങ്കിൽ ക്ലിക്ക്‌ ചെയ്താൽ അദ്ദേഹത്തിന്റെ പുസ്തകം ലഭ്യമാണ്.

സജിമോൻ ജോസഫ്‌ വരകുകാലായിൽ പരിചയപ്പെടുത്തിയ തകഴിയുടെ കയർ എന്ന നോവലിനെക്കുറിച്ച്‌ സജിചേട്ടന്റെ വാക്കുകളിലൂടെ ചുവടെ ചേർക്കുന്ന വിവരണം;
"മനുഷ്യനും ഭൂമിയും തമ്മിലുളള ബന്ധത്തിന്റെ കഥപറയുന്നഇരുനൂറിലേറെ വർഷങ്ങളിലെ ആറു തലമുറകളുടെ സുദീർഘ പരിണാമങ്ങളെ അനാവരണം ചെയ്യുന്ന ഇതിഹാ സതുല്യവുംഅസാധാരണവുമായ ആയിരത്തോളം പേജുകളുളളആയിരത്തോളം കഥാപാത്രങ്ങളുളള ഒരു സാഹിത്യസൃഷ്ടിയാണ് തകഴി ശിവശങ്കര പിളളയുടെ "കയർഎന്ന നോവൽ. 1980- വയലാർ അവാർഡും, 1984- ജ്ഞാനപീഠ പുരസ്കാരവും ലഭിച്ച കൃതികഴിഞ്ഞ രണ്ടു ശതകങ്ങളിൽ കേരളത്തിലുണ്ടായ സാമൂഹികവുംസാംസ്കാരികവുംസാമ്പത്തികവുംരാഷ്ട്രീയവുമായ വികാസ പരിണാമങ്ങളെ കുട്ടനാടൻ ജീവിതത്തിന്റെ താളലയങ്ങളിലൂടെ ആവിഷ്ക്കരിച്ചിരിക്കുകയാണ് തകഴിഒരു നായകനേയോനായികയേയോഒരു കുടുംബത്തേയോ ആസ്പദമാക്കിയല്ല  നോവൽ എഴുതിരിക്കുന്നത്‌ഓരോ കഥാപാത്രങ്ങൾക്കും ഓരോ കഥകൾഓരോ കഥാപാത്രങ്ങളുടെ കഥകൾ ഒരു സമൂഹത്തിന്റെഒരു നാടിന്റെ കഥയായി മാറുന്നു ഈvനോവലിൽഇരുനൂറിലേറെ വർഷങ്ങൾക്ക്‌ മുൻപ്‌ ഭൂമി അളന്ന് അതിരു തിരിച്ച്‌ ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ ക്ലാസ്സിപ്പേർ കൃഷ്ണപിളള എത്തുന്നതു മുതൽ, 1970-കളിലെ നക്സൽ പ്രസ്ഥാനം വരെ  കഥയുടെ ഭാഗമാകുന്നുമരുമക്കത്തായ സംസ്കാരത്തിന്റെ തകർച്ചയുടെ ക്രമമായ രീതി വിവരിക്കുന്നതിനോടൊപ്പംകഴിഞ്ഞ രണ്ട്‌ നൂറ്റാണ്ടുകളിൽ ഭൂവുടമ വ്യവസ്ഥയിൽ വന്നമാറ്റങ്ങളേയുംഅവ സമൂഹത്തിൽ സൃഷ്ടിച്ച ചലനങ്ങളേയും  നോവലിൽ പ്രതിപാദിക്കുന്നു."

ഹിജാസ്‌ പുനത്തിൽ അവതരിപ്പിച്ച "പുഴുഎന്ന സിനിമയുടെ നിരൂപണവും ജാതിമതവർഗ്ഗവർണ്ണ സമത്വ ചിന്തകളിലേക്ക്‌ ഓരോ അംഗങ്ങളേയും കൂട്ടിക്കൊണ്ട്‌ പോയി എന്നതും എടുത്ത്‌ പറയേണ്ട അനുഭവമായി

നന്ദിഊർമിള കൃഷ്ണദാസ് സാഹിത്യവേദിയുടെ‌  സായന്തനത്തെ ക്രമീകരിച്ചതിന്...

നന്ദിരുചിക്കൂട്ടുകൾ നൽകി കൂട്ടയ്മയെ  പരിപോഷിപ്പിച്ച അംഗങ്ങൾക്ക്‌...

ഇനിയും ഒരുമിച്ച്‌ കൂടുവാൻ എല്ലാവർക്കും സാധ്യമാകട്ടെയെന്ന് ആശംസിച്ച്‌ കൊണ്ട്‌..

സ്നേഹപൂർവ്വം 
കാർത്തിക താന്നിക്കൻ

Tuesday, June 7, 2022

മഴ ...🌧🌧




  പ്രണയം 

കൈമാറുന്ന

മേഘപാളികള്‍ ...

 സംഗമത്തിൽ

ദിവ്യപ്രഭ പൊഴിക്കുന്ന

 മിന്നല്‍ പിണരുകൾ..

പ്രണയത്തിന്‍ 

തീവ്രതയിൽ 

നാലു ദിഗന്തങ്ങളിലും 

മുഖരിതമാകുന്ന 

ഇടിമുഴക്കം

പിന്നെയാ പ്രണയത്തിന്‍ 

പൂര്‍ണ്ണതയായി 

പെയ്തിറങ്ങുന്ന

മഴനീര്‍ത്തുള്ളികൾ….


മഴ!!...

എന്റെ പ്രണയം ....

 

❤️

KR

Friday, June 3, 2022

എന്തൊരു ചങ്കൂറ്റം

 


നീനീയെന്താ ഇങ്ങനെ?


ഞാൻഅത്‌ തന്നെയാ കഴിഞ്ഞ മുപ്പത്തെട്ട്‌ വർഷമായിട്ട്‌ ഞാനും ചിന്തിക്കുന്നത്‌!!!


നീഎനിക്ക്‌ നിന്നെ മനസ്സിലാക്കുവാനേ പറ്റുന്നില്ലാ...


ഞാൻഎനിക്ക്‌ എന്നെ തന്നെ പിടുത്തം കിട്ടുന്നില്ലാ... പിന്നെയല്ലേ നീ!!!.. 


നീനിനക്ക്‌ വട്ടാണു.


ഞാൻഅത്‌ തന്നെയാണു‌ നാട്ടുകാരും വീട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നത്‌!!!...


(ഞാൻ അട്ടഹസിക്കുന്നു)


നീ: (പ്ലിംങ്ങിയ‌ ഭാവത്തിൽ എന്നെ നീ നോക്കി തലയാട്ടുന്നു.)


ഞാൻകഴിഞ്ഞോ


നീ: (നിശബ്ദം)


(ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട്‌)


ഞാൻഅതേയ്.... ‌ ആർക്കും പിടുത്തം കിട്ടാത്തഎന്നെപ്പോലെ വട്ടുളള ഒരു പാട്‌ പേർ ഈ ഭൂമിയിൽ ഉണ്ട്‌അവരെ അറിയണമെങ്കിൽ അവരുടെ കണ്ണുകളിലൂടെ അവരുടെ ആത്മാവിലേക്കൊന്ന് നോക്കിയാൽ മതി...  നിങ്ങൾ കണ്ടില്ലാത്ത ഒരത്ഭുത ലോകം നിങ്ങൾക്കവിടെ കാണുവാൻ സാധിക്കും...  പക്ഷേ അതിനൊരു ചങ്കൂറ്റം വേണം..


 (നീ എന്റെ കണ്ണുകളിലേക്ക്‌ നോക്കി. )


(അങ്ങനെ നോക്കിയിരുന്ന് എപ്പോഴാ നീ ഉറങ്ങിയതെന്ന് ഞാനും അറിഞ്ഞില്ലഞാൻ എപ്പോഴാ ഉറങ്ങിയതെന്ന് നീയും അറിഞ്ഞില്ലാ....)


"എന്തൊരു ചങ്കൂറ്റം !!!...."


(P M A ഗഫൂർ പറഞ്ഞതു പോലെ, " ഒരു ശ്വാസം മറ്റേതോ ഒരു ശ്വാസത്തിന്റെ ഇന്ധനമാണ്." അവിടെ പരസ്പരം അറിഞ്ഞും അറിയാതെയും  ശ്വാസങ്ങൾ അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും....).


❤️

KR

Thursday, June 2, 2022

ഞാനും നിശബ്ദം

 


ഞാൻഞാനൊരു കാര്യം ചോദിക്കട്ടെ....


നീചോദിച്ചോളൂ!!..


ഞാൻഅല്ലെങ്കിൽ വേണ്ട....

ചോദ്യങ്ങൾ ഇല്ലാതിരിക്കുന്നതാണ് എപ്പോഴും നല്ലത്‌...


നീഅത്‌ നല്ല കാര്യം!


ഞാൻചോദ്യങ്ങൾക്കുളള ഉത്തരം അറിയുമ്പോൾ..ചോദിക്കാതിരിക്കുന്നതല്ലേ നല്ലത്‌...


നീ: (നിശബ്ദം )


(ആത്മഗതം)

ഞാൻ : ചോദിച്ചാൽ തന്നെ അവനവനെ

ന്യായീകരിക്കുന്ന ഉത്തരങ്ങൾ മാത്രമേ എല്ലാവരും നൽകൂ...


(ഞാനും നിശബ്ദം)

Sunday, May 29, 2022

രണ്ട്‌ വാക്കുകൾ (കവിത)

രണ്ട്‌ വാക്കുകൾ

രചന: അനീഷ്‌ നായർ

ആലാപനം: കലാമണ്ഡലം രാജേഷ്‌ ബാബു




 പാട്ട്‌ കേട്ടപ്പോൾ മനസ്സിലേക്ക്‌ വന്നത്‌ വളരെ പരിചിതമായ ഒരു ശബ്ദവുംആലാപനശൈലിയും... കുട്ടിക്കാലത്ത്‌ ദൂരദർശനിൽ "മിലേ സുർ മേരാ തുമാരാഎന്ന ദേശ ഭക്തിഗാനം പാടിയ "പൻഡിറ്റ്‌ ഭീമസെൻ ജോഷിഎന്ന ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ സിങ്ങറിന്റെ ആലാപന ശൈലിയോട്‌ശബ്ദത്തോട്‌ അടുത്ത്‌ നിൽക്കുന്നു രാജേഷ്‌ ബാബുസാറിന്റെ ആലാപനം...കലാമണ്ഡലം രാജേഷ്‌ ബാബുഎന്ന അതുല്യ കലാകാരൻ ആലപിച്ചപ്പോൾ "രണ്ട്‌വാക്കുകൾഎന്ന കവിതയുടെ അർത്ഥതലമേ വേറൊരു അനുഭവത്തിലേക്ക്‌എത്തിച്ചേർന്നു....

 ഇനിയും നല്ല അവസരങ്ങൾ അദ്ദേഹത്തിന് ഉണ്ടാവട്ടെ... നല്ല മനുഷ്യരെ തേടിപിടിച്ച്‌അവരെ പ്രോത്സാഹിപ്പിക്കുന്നതിന് മാഷേ അനീഷ്‌ നായർ ഇങ്ങൾക്കും പെരുത്ത നന്ദി ... ദൈവംഅനുഗ്രഹിക്കട്ടെ... 🙏❤️


❤️

KR

കവിത - ജലം

 ചിരിക്കുന്ന ചിരി മാഞ്ഞുപോകുമെന്നറിഞ്ഞിട്ടും...

ഒഴുകുന്ന കണ്ണീർ വറ്റിപ്പോകുമെന്നറിഞ്ഞിട്ടും...

പുൽകുന്ന നിമിഷങ്ങളിൽ ചിരി തൂകി...

നഷ്ടപ്പെടുന്ന നിമിഷങ്ങളിൽ കണ്ണീർപൊഴിച്ച്‌ ...

ജീവിതം അങ്ങനേ ഒഴുകിക്കൊണ്ടേയിരിക്കുന്നു...

പരിഭവങ്ങൾ ബാക്കി വെച്ച്‌...


ഒരാൾ കവിതക്ക്‌ ജന്മം കൊടുത്തപ്പോൾ മറ്റൊരു അതുല്യ കലാകാരൻ കവിതക്ക്‌ ജീവൻവെപ്പിച്ചിരിക്കുന്നു.... ചിരിക്കുന്ന ചിരി മാഞ്ഞുപോകുമെന്നറിഞ്ഞിട്ടും...



അനീഷ്‌ നായർ രചിച്ച്‌ കലാമണ്ഡലം രാജേഷ്‌ ബാബു ആലപിച്ച ജലം എന്ന കവിത..

Sunday, May 22, 2022

നിരന്തരം (Short Movie)



മൂന്ന് വർഷങ്ങൾക്ക്‌ മുൻപ്‌നാട്ടിലെ ഒരവധിക്കാലത്ത്‌ സ്വന്തം സുഹൃത്തുക്കളുടെ കഴിവുകളിൽ വിശ്വാസമർപ്പിച്ച്‌അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനുംഅതിലൂടെ നല്ലൊരു മെസ്സേജ്‌ സമൂഹത്തിനു നൽകുവാനും ചെയ്തൊരു ഷോർട്ട്‌ മൂവിപുതുമുഖങ്ങളെവെച്ച്‌ ഒന്നര ദിവസം കൊണ്ട്‌ ഷൂട്ട്‌ ചെയ്യുമ്പോൾ സമയക്കുറവുംഅഭിനയപാരമ്പര്യമില്ലായ്മയുമൊക്കെ വലിയ വെല്ലുവിളികളാണ്ചിലരുടെ അഭിനയ മികവ്‌ എടുത്ത് ‌പറയേണ്ടിവരുമ്പോൾചിലർ മികച്ച അഭിനേതാക്കളാകേണ്ടുന്ന വഴികളിൽ തങ്ങളുടെപരിശ്രമങ്ങൾ തുടങ്ങിവെച്ചിരിക്കുന്നു


രാജു വിളയിൽ തിരക്കഥയെഴുതിഅനീഷ്‌ നായർ സംവിധാനം ചെയ്ത "നിരന്തരംഎന്ന ഷോർട്ട്‌ മൂവിയെക്കുറിച്ച്‌ ആദ്യം പറയേണ്ടത്‌ നിങ്ങൾ തിരഞ്ഞെടുത്ത ആശയം വളരെയധികം പ്രോത്സാഹനം അർഹിക്കുന്നുവെന്നതാണ്.

സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ "നിരന്തരംനടമാടിക്കൊണ്ടിരിക്കുന്ന ലൈംഗീക പീഢനങ്ങൾക്കെതിരെലൈംഗീക വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ വളർത്തിയെടുക്കേണ്ട ലൈംഗിക അവബോധത്തിന്റെ ആവശ്യകതയിലേക്ക്‌ വിരൽചൂണ്ടുന്ന ഒരു കുഞ്ഞു ചിത്രംകുട്ടിക്കാലത്ത്‌ ലൈഗിംക പീഢന വാർത്തകൾ കേട്ട്‌ ഒരുപെൺകുട്ടിയുടെ ശരീരത്തിൽ ആരു സ്പർശ്ശിച്ചാലും സംശയദൃഷ്ടിയോടെ നോക്കുന്ന ഞാനുൾപ്പെടെയുളള പെണ്മനസ്സുകൾ അന്നും ഇന്നും  സമൂഹത്തിൽ നിലനിൽക്കുന്നുഒരു പുരുഷന്റെ കൂടെഅത്‌ അച്ഛനായാലുംസ്വന്തം സഹോദരനായാലും ഒരുപെൺകുട്ടിയെ തനിച്ച്‌ വിടുമ്പോൾ വിങ്ങുന്ന അമ്മ മനസ്സുകൾ ഉണ്ടായത്‌  വാർത്തകൾസൃഷ്ടിക്കുന്ന തെറ്റായ അവബോധത്തിൽ നിന്നാണ്ശരിയായ ധാരണകൾ വളർത്തി നമുക്ക്‌ നമ്മുടെ മക്കളെ വളർത്താംഅതാണായാലും പെണ്ണായാലും


സിനിമയെക്കുറിച്ച്‌ഏറ്റവും ഇഷ്ടപ്പെട്ടത്‌ അഭിരാമി എന്ന കുഞ്ഞു മിടുക്കിയുടെ അഭിനയംപിന്നെ "നിരന്തരംഎന്ന പേരുംഅതിൽ അവസാനിപ്പിച്ച ക്ലൈമാക്സുംഒരു പക്ഷേ ഒരുകൂട്ടം കാഴ്ച്ചക്കാർ അതിന്റെ ക്ലൈമാക്സ്‌ ഒരു സെൽഫിയിൽ സന്തോഷമായിഅവസാനിപ്പിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചേക്കാംപക്ഷേ  നിമിഷത്തിൽ പോലും 'നിരന്തരംആയി നടന്നുകൊണ്ടിരിക്കുന്ന പീഢനങ്ങൾക്ക്‌ തികച്ചും അനുയോജ്യമായ പേരുംക്ലേമാസ്സുമെന്ന് ഒരു പക്ഷേ കുറച്ച്‌ കൂടി വ്യക്തമായി ചിന്തിക്കുന്നവർക്കും തോന്നാം.BGM- ചിലയിടങ്ങളിൽ സീനുകളുമായി വളരെ യോചിച്ച്‌ പോയപ്പോൾചിലയിടങ്ങളിൽ ഫാസ്റ്റ്‌ ബീറ്റ്സ്‌ ആവശ്യമില്ലായിരുന്നു എന്ന് തോന്നിസമയമെടുത്ത്‌ ചെയ്തിരുന്നുവെങ്കിൽ നമ്മുടെ സ്കൂളുകളിൽ കുട്ടികൾക്കിടയിൽ പ്രദർശിപ്പിക്കുവാൻ പറ്റിയ മികവിലേക്ക്‌ സിനിമയെ മാറ്റാമെന്ന് തോന്നി.


അഭിപ്രായങ്ങൾ പറയുവാനുംഎഴുതുവാനും എളുപ്പമാണ്പക്ഷേ "നിരന്തരംഎന്ന കൊച്ചു സിനിമക്ക്‌ വേണ്ടി അനീഷും അതിന്റെ പുറകിൽ പ്രവൃത്തിച്ചവരും എടുത്ത കഷ്ടപ്പാടുകളെ പൂർണ്ണമായും ബഹുമാനിക്കുന്നു.


Keep going Man… so proud of You. നിങ്ങളെ ഇഷ്ടപ്പെടുന്നവരുംനിങ്ങളുടെകലാസൃഷ്ടിക്കായി കാത്തിരിക്കുന്നവരും എന്നും നിങ്ങളോടൊപ്പം.


❤️

KR

Monday, May 16, 2022

ചില്ല്

 



Compassion - Co-suffering എന്ന ലാറ്റിൻ പദത്തിൽനിന്നാണു compassion രൂപപ്പെട്ടത്‌ഞാൻഞങ്ങളായി രൂപാന്തരപ്പെടുന്ന അപൂർവ്വ ബോധത്തിന്റെ പേരാണു compassion.

Compassion is a mental state endowed with a sense of concern for the suffering of others and aspiration to see that suffering relieved - Thupten Jinpa.

Three phases of compassion;
The cognitive aspect - എനിക്ക്‌ നിന്നെ പിടുത്തം കിട്ടുന്നുണ്ട്‌.
The affective aspect- എനിക്ക്‌ നിന്നോടൊത്ത്‌ വിഷമിക്കാനാകും.
The motivational component- നിന്റെ വേദനകൾക്കുളളിൽ നിന്ന് പുറത്ത്‌ കടക്കുവാൻ നിന്റെകൂടെ ഞാനുമുണ്ടാവും.
ബുദ്ധിയിലും വൈകാരികതയിലും കാൽ വെയ്പിലും ഒരുമിച്ച്‌...

Monday, May 9, 2022

അവൾ... ❣️


കാണാത്ത നിമിഷങ്ങളെ-

പുൽകിയവൾ...

കേൾക്കാത്ത ഈണത്തിനൊപ്പം-

പാടിയവൾ...

അജ്ഞാതമാം പ്രണയത്തെ-

തേടിയവൾ...

കാലത്തിന് അതീതമായി-

 നടന്നവൾ...


❤️

KR