വർഷങ്ങൾ എത്ര വേഗമാണു കൊഴിഞ്ഞു വീഴുന്നത് അല്ലേ...
ആ വർഷങ്ങൾ നിങ്ങൾക്കായി എന്തെല്ലാമാണു കരുതിയത്..
ജീവിതത്തിന്റെ ഓരോ താളുകളും
വെറുതെയൊന്ന് പുറകലിലേക്ക് മറിക്കുമ്പോൾ
നിങ്ങൾ കാണുന്ന മനോഹരമായ ആ ജീവിതം
നിങ്ങൾക്കായി കുറിക്കുന്നത്
ഈ മധുരിക്കും ഓർമ്മകളായിരിക്കും
നിങ്ങൾ ആദ്യം കണ്ടുമുട്ടിയത് ....
പ്രണയം കൈമാറിയത് ...
ജീവിതത്തിലേക്ക് ഒരുമിച്ചു കൈപിടിച്ചു കയറിയത് ..
പിന്നീട് ആ കൊച്ചു ജീവിതത്തിൽ
നിങ്ങൾ നെയ്തുകൂട്ടിയ കൊച്ചു കൊച്ചു സ്വപ്നങ്ങൾ...
ആ സ്വപ്നങ്ങൾക്ക് മധുരവും ജീവനും നൽകാൻ
നിങ്ങളിൽ നിന്നുരവായ ആ കൊച്ചു മാലാഖക്കുട്ടികൾ..
അവരുടെ കളിചിരികൾ കൊഞ്ചലുകൾ ...
അങ്ങനെ എല്ലാം ഒരു ഓർമ്മച്ചെപ്പിൽ സൂക്ഷിച്ച് ..
ജീവിതത്തിലെ എല്ലാ സന്തോഷത്തിലും ദുഖത്തിലും
പരസ്പരം താങ്ങായി നിന്ന് ജീവിതം തുടർന്നുകൊണ്ടേയിരിക്കുന്നു.
ആ യാത്ര ഇനിയും തുടരട്ടേയെന്ന് ആശംസിക്കുന്നു..
എന്നും ദൈവം നന്മകൾ മാത്രം തരട്ടേയെന്ന് പ്രാർത്ഥിക്കുന്നു..
നേരുന്നു ആശംസകൾ..
നേരുന്നു നന്മകൾ ...
നേരുന്നു വിജയങ്ങൾ ...
Dedicating this song for my Beautiful Couple on Yours Special Day....
ഒരുപാടിഷ്ടത്തോടെ....
കാർത്തിക...
No comments:
Post a Comment