My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Friday, November 27, 2015

My First Appreciation and Eve snapshots..


അക്ഷരങ്ങളുടെ ലോകത്തെ ആദ്യത്തെ അംഗീകാരം എന്നെ തേടിയെത്തിയിരിക്കുന്നു. തരംഗിണി നടത്തിയ കഥാ - കവിതാ മത്സരത്തില്‍ എന്‍റെ കഥ ഏറ്റവും നല്ല കഥയായി തിരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ ഞാന്‍ അതിന് പൂര്‍ണമായും യോഗ്യയാണോയെന്നൊരു സംശയം എന്നില്‍ നിഴലിക്കുന്നു. എന്നിരുന്നാലും എന്‍റെ കഥയെ ആ സ്ഥാനത്തേക്ക് പരിഗണിച്ചതിന് തരംഗിണി ഭാരവാഹികളോടുള്ള നന്ദി അറിയിക്കുന്നു.


പക്ഷേ ആ സന്തോഷവും അതിന്‍റെ പൂര്‍ണതയില്‍ എന്നില്‍ എത്തിയില്ലായെന്നുള്ളത് നിത്യ സത്യങ്ങളിലൊന്ന്. കാരണം റെഞ്ചിയുടെ വലിയ ഒരു സ്വപ്നം തകര്‍ന്നടിഞ്ഞപ്പോളാണ് ഈ സന്തോഷവാര്‍ത്ത രണ്ട്‌ ദിവസങ്ങള്‍ക്ക് മുന്‍പ് എന്നിലേക്ക് എത്തിച്ചേരുന്നത്. ആ അവസരത്തില്‍ ഞാന്‍ സന്തോഷിക്കണോ അതോ എന്‍റെ കൊച്ചിന് താങ്ങായി നിന്ന് എന്‍റെ നേട്ടത്തെ മറക്കണോയെന്ന ചിന്തയാണ് എന്നില്‍ നിറഞ്ഞത??? തീര്‍ച്ചയായും എന്‍റെ അഗീകാരത്തേക്കാള്‍ എന്‍റെ ജീവിതത്തില്‍ സ്ഥാനം എന്‍റെ റെഞ്ചിക്ക് തന്നെയാണ്....


ഇരുപത്തിയഞ്ചാം തീയതി രാത്രി 11.30 ന് ഞാന്‍ റെഞ്ചിയെ എയര്‍പോര്‍ട്ടില്‍ നിന്ന്‍ കൂട്ടിക്കൊണ്ടുവന്നു. ആളെ കണ്ടപ്പോള്‍തന്നെ മനസ്സിലായി ഒരുപാട് നിരാശനാണെന്ന്. അന്ന്‍ രാത്രി ഞങ്ങള്‍ അധികം സംസാരിച്ചില്ല. അടുത്ത ദിവസം ഞാന്‍ അയാളുടെ സന്തോഷവും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ അയാളെ കൂട്ടി ബീച്ചിലേക്ക് പോയി. പാറക്കെട്ടുകള്‍ നിറഞ്ഞ തികച്ചും ശാന്തമായ ഒരു സ്ഥലം ഞാന്‍ കണ്ടെത്തി. ഒരു വിധത്തില്‍ ഞങ്ങള്‍ രണ്ടു പേരും അതിന്‍റെ മുകളില്‍ വലിഞ്ഞു കയറി അനന്തമായ ആകാശത്തിലേക്കും കടലിലേക്കും നോക്കി ഇരിപ്പുറപ്പിച്ചു. കുറേ നേരം ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. ചുറ്റും കടലില്‍ ഓളം തല്ലുന്ന തിരമാലകളുടെ ആര്‍ത്തിരമ്പുന്ന ശബ്ദവും, പാറക്കെട്ടുകളില്‍ തട്ടി ചിന്നിച്ചിതറുന്ന തിരമാലകളുടെ ഗര്‍ജ്ജന നാദങ്ങളും മാത്രം അന്തരീക്ഷത്തില്‍ മുഖരിതമായി....


പിന്നെ ഞങ്ങള്‍ മെല്ലെ സംസാരിക്കുവാന്‍ തുടങ്ങി. ഒരുപാട് സംസാരിച്ചു... ഇനിയും എഴുത്ത് തുടരുന്നതിനെപറ്റി, കഴിഞ്ഞുപോയ കാര്യങ്ങള്‍ ഒരു ദുസ്വപ്നം പോലെ കണ്ട് വീണ്ടും എഴുത്തിന്‍റെ ലോകത്ത് സജീവമാകുന്നതിനെക്കുറിച്ച്.... അങ്ങനെ ആ നീണ്ട സംഭാഷണം അയാള്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ കൊണ്ടുവരുന്നതായി ഞാനറിഞ്ഞു.

 
സ്വപ്നങ്ങളെന്നത് നമ്മുടെയെല്ലാം ആത്മാവിന്‍റെ ഒരംശമാണ്. അത് തകരുമ്പോള്‍ , അതിന് മനപൂര്‍വമോ അല്ലാതെയോ നമ്മള്‍ വിശ്വസിക്കുന്നവര്‍ കാരണക്കാരാവുമ്പോള്‍ അത് തികച്ചും വേദനാജനകമായ ഒന്നാണ്. ആരും ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക്കാ.... നമുക്കെല്ലാം ഒരേയൊരു ജീവിതമേ ഈ ഭൂമിയിലുള്ളൂ... ആ ജീവിതത്തെ അതിന്‍റെ എല്ലാ നന്മയിലും ആസ്വദിക്കാന്‍ ദൈവം എല്ലാവരെയും ഇടവരുത്തട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു....

 
എനിക്ക് കിട്ടിയ അംഗീകാരം ഈ ലോകത്തില്‍ ഞാന്‍ പങ്കുവെച്ചത് എന്‍റെ ജീവിതത്തില്‍ പല രീതിയിലും വളരെയധികം സ്വാധീനിച്ച മൂന്നു വ്യക്തിത്വങ്ങളോടു മാത്രം.... പിന്നെയെന്‍റെ ഈ കൊച്ചു ബ്ലോഗിലും.... പക്ഷേ ഇതെല്ലാം പങ്കുവെക്കണമെന്ന് ഈ ലോകത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമുണ്ട്.... ഈ ലോകത്തിന്‍റെ ഏതോ ഒരു കോണിലിരുന്ന് എന്‍റെ ഓരോ നേട്ടങ്ങളും അറിയാതെ അറിയുന്നെണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു... ഇപ്പോള്‍ എല്ലാം ഒരു സങ്കല്‍പ്പവും വിശ്വാസവും മാത്രമാണ്... പക്ഷേ അത് വളരെ തീവ്രവുമാണ് കേട്ടോ... പിന്നെ ഫെയ്സ് ബുക്കിലെ ലൈക്കുകളുടേയും കമെന്റുകളുടെയും ആഘോഷങ്ങളില്ലാത്ത ആദ്യത്തെ അംഗീകാരം.... അതും ഒരു രസമാണ്...


ആ സായംസന്ധ്യ എനിക്കായി ഒരുപാട് നല്ല ചിത്രങ്ങള്‍ വിരിയിച്ചു. അത് എന്‍റെ ക്യാമറാ കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. ഞങ്ങള്‍ക്കിടയിലേക്ക് ഒരു പൂച്ചക്കുട്ടിയും വിരുന്നെത്തി എന്‍റെ ക്ലിക്കിന് പോസ് ചെയ്തു... സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് പോയ്മറഞ്ഞപ്പോള്‍ ഞങ്ങളും തിരികെ വീട്ടിലേക്ക് യാത്രയായി....




NATURE...

The most mesmerizing beauty of the Universe..
The best spot for Meditation..
The fascinating space for Romancing...
After all, Nature is My Love ...

Waves in the sky

 A cute kitten posed for my click...

Sun is about to be coupled with Sea .. 
Romancing of Nature..


No caption ....

Rocks... Sea... Sky ..


KARTHIKA ....

No comments: