My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, December 1, 2015

ഞാൻ പ്രണയിക്കുകയാണു ....

ജന്മജന്മാന്തരങ്ങളായി ഞാൻ തേടിയ പ്രണയത്തെ
ന്റെയാത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയത്തെ
എന്നിലെ പ്രണയത്തെ നീ തൊട്ടുണർത്തുകയായിരുന്നു
ഞാൻ അറിയുകയായിരുന്നു ആ പ്രണയസാഫല്യം.

പ്രണയത്തെ അറിയുവാനുളള എന്നിലെ വാഞ്ജയോ
അതോ എന്നെയറിയുവാനുളള നിന്നിലെ വാഞ്ജയോ
പ്രണയത്തിൻ വഴിത്താരകളിൽ നമ്മുക്കായി വിടർന്ന
പ്രണയാർദ്രമാം ആ മധുരിക്കും ഓർമ്മകൾ നൽകിയത്‌.


ഞാൻ തേടുകയായിരുന്നു എന്നിലെ പ്രണയത്തെ...
 ആ യാത്ര അവസാനിച്ചത്‌ നിന്നിലായിരുന്നു.. 
അപ്പോൾ ഞാൻ ചിന്തിച്ചത്‌ എന്നിലെ പ്രണയത്തെ
 ഞാൻ എന്തിനു നിന്നിൽ കണ്ടെത്തണം??? 
അത്‌ എന്നിൽ വിരാജിക്കേണ്ടതും
 ഞാൻ അനുഭവിച്ചറിയേണ്ടതുമായ ഒന്നല്ലേ...
 അതെ നിന്നിലൂടെ ഞാനറിഞ്ഞു എന്നിലെ പ്രണയത്തെ..

എന്നിലുറങ്ങും പ്രണയമെന്ന തീക്ഷണമാം തൃഷ്ണയെ 
നീ തൊട്ടുണർത്തുകയായിരുന്നു.. 
ആ പ്രണയത്തിൻ സാഫല്യം ഞാൻ അറിയാതെ എന്നിലും
 നീയറിയാതെ നിന്നിലും അങ്കുരിച്ചപ്പോൾ
 അതിലലിഞ്ഞുചേരുകയായിരുന്നു നമ്മൾ...

എന്നിലെ സ്നേഹം പങ്കിട്ട്‌ കൊടുക്കുമ്പോഴും..
 എന്നിലെ പ്രണയത്തെ, അതിന്റെ പൂർണതയെ 
നിനക്കായി മാത്രം കരുതിയത്‌ എന്നും കരുതുന്നത്‌
 എന്റെ സ്വാർത്ഥതയാണോ???? അറിയില്ല !!!!

പക്ഷേ ഇനി എന്റെ പ്രണയത്തെ എനിക്ക്‌ തേടേണ്ടതില്ലാ ... 
ആ പ്രണയം ഇനിയാരുമീ ലോകത്തിൽ അറിയുകയുമില്ലാ... 
കാരണം ഞാൻ തേടിയ പ്രണയവും അതിന്റെ പൂർണതയും
 നിന്നിലൂടെ എന്റെ ഹൃദയത്തിലും എന്നിലൂടെ അത്‌ നിന്നിലും
 നമ്മിലൂടെ ഈ പ്രപഞ്ചത്തിലും ഇപ്പോൾ വിരാജിക്കുന്നു ...


അതെ ഞാൻ പ്രണയിക്കുകയാണു ....

ചില ഓർമ്മകൾക്ക്‌ മഞ്ഞുനീർ തുള്ളിയുടെ പരിശുദ്ധിയാണു ... 
ആ ഓർമ്മകൾ പ്രണയബദ്ധിതമാകുമ്പോൾ അതിന്റെ നനുത്ത കുളിരിൽ
സ്വയം മറന്ന് അലിഞ്ഞുചേരുവാൻ എന്റെ മനം തുടിക്കുന്നു ... 
ഇനിയും വിടരുനുളള പ്രഭാതങ്ങൾക്കായും ഋതുക്കൾക്കായും
ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും ആ നിമിഷങ്ങൾ..
എന്റെ പ്രണയത്തെ ഞാനറിഞ്ഞ നിമിഷങ്ങൾ..
എന്റെ ആത്മാവിനെ തൊട്ടുണർത്തിയ നിമിഷങ്ങൾ..

ഈ വർഷത്തെ അവസാന മാസത്തിലേക്ക്‌ പ്രവേശിക്കുന്നു ... ജീവിതം പുതിയ തീരുമാനങ്ങൾക്കും വഴിത്തിരുവുകൾക്കും സാക്ഷിയാകുവാൻ പോകുന്നു ... എന്റെ യാത്രകളിൽ എനിക്ക്‌ കൂട്ടായി ഇനി എന്റെ അക്ഷരങ്ങളും എന്റെ ഏകാന്തതയും എന്റെ പ്രണയവും മാത്രമാകുവാൻ പോകുന്നു .... 





Love this song .... Because it's just inculcating all the emotions of Love.. 

KARTHIKA....



No comments: