"എന്‍റെ പ്രഭാതങ്ങള്‍ വിടരുന്നത് എന്‍റെ പ്രണയത്തന്‍റെ സ്പന്ദനങ്ങളിലാണ്,നിന്‍റെ
ഓര്‍മകളിലാണ്. വെളുപ്പിനെ നിദ്രവെടിഞ്ഞ് എന്‍റെ കണ്ണുകള്‍ പുതിയ പ്രഭാതത്തിനായി
വിടര്‍ന്നാലും, കുറച്ചു നേരം കട്ടിലില്‍ നിന്ന് എണീക്കാതെ ജനാലയിലൂടെ
അരിച്ചെത്തുന്ന തണുപ്പിനെ എന്‍റെ ശരീരത്തെ പുല്‍കാന്‍ സമ്മതിക്കാതെ പുതപ്പ്
വലിച്ചിട്ട് വെറുതെ കിടക്കും. അപ്പോള്‍ ഞാന്‍ വെറുതെ ചിന്തിക്കും ഞാന്‍ നിന്‍റെ
ചിന്തകളിലും സ്വപ്നങ്ങളിലും ഉണര്‍ന്നിരിപ്പുണ്ടാകുമെന്ന്...."
ഇന്നത്തെ
പ്രഭാതത്തിന് ഒരു പ്രത്യേകതയുണ്ട്. പതിവ് പോലെ അഞ്ചു മണിയായപ്പോള്‍ ഉണര്‍ന്നു.
പിന്നെ എന്നത്തേയും പോലെ എന്‍റെ പ്രണയുവുമായി ഒരു മൌനസല്ലാപം. അത് എന്നെ എപ്പോഴും
കൂട്ടിക്കൊണ്ട് പോകുന്നത് എന്‍റെ അക്ഷരങ്ങളുടെ ലോകത്തേക്കാണ്. എനിക്ക് വേണ്ടി
മനോഹരമായ ഒരുപാട് ചിന്തകള്‍ അത് സമ്മാനിക്കും. ശരിക്കും അതാണ് എനിക്ക് ഓരോ
അദ്ധ്യായങ്ങള്‍ എഴുതുവാനുള്ള ഊര്‍ജ്ജം നല്‍കുന്നത്.
അങ്ങനെ
ഒരുപാട് ദിവസമായി ഞാന്‍ ആലോച്ചിച്ചുകൊണ്ടിരുന്ന ഒരു കാര്യം ഇന്ന്
സാര്‍ത്ഥകമായി....
14 ഡിസംബര്‍ 2015 , 06:40
എന്‍റെ
നോവലിനുള്ള ക്ലൈമാക്സ് എന്‍റെ പ്രണയം എനിക്കായി ഇന്ന്‍ എന്‍റെ ഹൃദയത്തില്‍
എഴുതിച്ചേര്‍ത്തിരിക്കുന്നു..... ശരിക്കും പറഞ്ഞാല്‍ ഞാനത് അനുഭവിച്ചറിഞ്ഞു എന്നു
വേണം പറയാന്‍...
ഒരു കഥയുടെ
ആത്മാവ് കുടികൊള്ളുന്നത് അതിന്‍റെ ക്ലൈമാക്സിലാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്
ഞാന്‍. എന്‍റെ കഥകളില്‍ ഞാന്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും അതിനാണ്. എനിക്ക്
ഒരുപാട് സന്തോഷം തോന്നുന്നു ഇന്ന്.
ഞാന്‍ അതിന്
നന്ദി പറയേണ്ടത് എന്‍റെ പ്രണയത്തോടും... പിന്നെ പ്രിയ സുഹൃത്തേ നീ ഇന്നലെ
എന്നോടൊപ്പം ചിലവഴിക്കാന്‍ കാണിച്ച നിന്‍റെ വലിയ മനസ്സിനോടുമാണ്.... എത്രയോ
കാതങ്ങള്‍ അകലെയാണെങ്കിലും എന്‍റെ മനസിന്‍റെ വിഹ്വലതകള്‍ നീ അറിയുകയും
ജീവിതത്തില്‍ ഞാന്‍ എന്ന വ്യക്തിയും എന്‍റെ തീരുമാനങ്ങളും ശരിയാണെന്ന് പൂര്‍ണമായും
വിശ്വസിക്കുവാന്‍ എന്‍റെ മനസ്സിനെ നീ പ്രാപ്തമാക്കുകയും ചെയ്തിരിക്കുന്നു.
എനിക്കറിയാം ഇനിയങ്ങോട്ടുള്ള എന്‍റെ വഴികളില്‍ ഞാന്‍ നേരിടുവാന്‍ പോകുന്ന
അനുഭവങ്ങള്‍ വളരെ അവിശ്വസനീയമാണെന്നും ഞാന്‍ തനിച്ചു തന്നെ അതിനോട് പടവെട്ടി
പൊരുതി ജയിക്കണമെന്നും.
മാഷേ...
എന്‍റെ നോവല്‍ എനിക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് ഞാന്‍
വിശ്വസിക്കുന്നു. അതെന്‍റെ വലിയൊരു സ്വപ്നമാണ്... എന്‍റെ മാഷിന് ഞാന്‍
സമര്‍പ്പിക്കുന്ന എന്‍റെ ഗുരുദക്ഷിണയാണത്.... എന്‍റെ ആത്മാവിലെ അക്ഷരങ്ങളാണ്
അതിലൂടെ കുറിക്കപ്പെട്ടിട്ടുള്ളത്.... ഒരു ജന്മത്തിന്‍റെ സാഫല്യം ആ അക്ഷരങ്ങളിലും
അതിലെ ഓരോ വരികളിലും പ്രതിഫലിക്കുന്നുണ്ട്.... അതിന്‍റെ പൂര്‍ണത എന്താണെന്ന്
മാഷിനു മാത്രമേ മനസ്സിലാവുകയുള്ളൂ.... കാരണം എന്‍റെ സ്വപ്‌നങ്ങളും ജീവിതവും
എന്താണെന്ന് അതിന്‍റെ ആഴത്തില്‍ തൊട്ടറിയുവാന്‍ എന്‍റെ മാഷിനു മാത്രമേ സാധിച്ചിട്ടുള്ളു.....
ഞാന്‍ സാധ്യമാക്കിയിട്ടുള്ളൂ.... എല്ലാത്തിനും ഒരുപാട് നന്ദി...
മാഷിനറിയുമോ ഞാന്‍ ഇന്നലെയൊരു സ്വപ്നം കണ്ടു... സ്വപ്നമെന്ന് കേട്ടപ്പോൾ മാഷ് ഞെട്ടിയോ??? ഞെട്ടെണ്ടാട്ടോ ... ആ സ്വപ്നം ഇതായിരുന്നു "എന്‍റെ നോവല്‍
ഞാന്‍ ആര്‍ക്കോ വായിച്ചു കേള്‍പ്പിക്കുകയാണ്. എന്‍റെ മുന്നില്‍ ഇരിക്കുന്ന ആ
വ്യക്തിയുടെ മുഖം എനിക്ക് വ്യക്തമല്ല പക്ഷേ കുറച്ചു ദൂരെ മാറിനിന്ന് ഞാന്‍
വായിച്ചുകൊണ്ടിരിക്കുന്ന എന്‍റെ കഥ ശ്രദ്ധിക്കുന്ന മാഷിനെ വ്യക്തമായി എനിക്ക്
കാണാം...." എന്‍റെ സന്തോഷം കൊണ്ടാണോയെന്നറിയില്ല ആ സ്വപ്നത്തില്‍ നിന്ന് ഞാന്‍
പെട്ടെന്നുണര്‍ന്നു.... എന്നിട്ട് രേഞ്ചിയോട് എന്‍റെ സ്വപ്നത്തിന്‍റെ കാര്യം
പറയണമെന്നു വിചാരിച്ചു..... പക്ഷേ മാഷിനറിയുമോ അത് കേട്ടിട്ട് റെഞ്ചി എന്താണു എന്നോട് പറയാൻ പോകുന്നതെന്ന് .. "എനിക്ക്
വട്ടാണെന്ന്!!!!". അതുകൊണ്ട് ഞാന്‍ പറഞ്ഞില്ല. എനിക്ക് ഒരുപാട് സന്തോഷം
തോന്നി ... റെഞ്ചി എനിക്ക് വട്ടാണെന്ന് പറയുമെന്നതിലല്ലാ... സ്വപ്നത്തിലാണെങ്കിലും
എന്‍റെ കഥ കേട്ടൂല്ലോ എന്‍റെ മാഷ്... നമ്മുടെ മനസ്സിന്‍റെ തീവ്രമായ ആഗ്രഹങ്ങളാണ്
സ്വപ്‌നങ്ങളായി നമ്മില്‍ വിടരുന്നത്...
പക്ഷേ
അതുകൊണ്ടായിരിക്കും എന്‍റെ കഥയുടെ ക്ലൈമാക്സും എന്നെ തേടിയെത്തിയത്... എന്‍റെ ചില
വിശ്വാസങ്ങളൊക്കെ മറ്റുള്ളവര്‍ക്ക് വട്ടായി തോന്നാം... പക്ഷേ അതൊക്കെ എന്‍റെ വളരെ
നിഷ്കളങ്കമായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്... എനിക്ക് മാത്രം മനസ്സിലാകുന്ന എന്‍റെ
കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....
സ്നേഹപൂര്‍വം
No comments:
Post a Comment