ജീവിതത്തിലെ തിരക്കുകൾ എഴുത്തിനു കുറച്ചു ദിവസത്തെ ഇടവേള നൽകി.... നൈറ്റ് ഡൂട്ടി കഴിഞ്ഞതിന്റെ ആലസ്യത്തിലങ്ങനെ കിടന്നപ്പോൾ പെട്ടെന്ന് തോന്നി എന്തെങ്കിലും കുത്തിക്കുറിക്കുവാൻ... ഉടനെ തന്നെ മൊബൈലെടുത്ത് റ്റ്യൈപിംങ് തുടങ്ങി ...
ഇന്നലെ ഒരു സന്തോഷ വാർത്തയും കൂടി എന്നെ തേടിയെത്തി ... എന്റെ പ്രോസെസ്സിംങ്ങിന്റെ രണ്ടാമത്തെ ഘട്ടവും വിജയകരമായി തീർന്നിരിക്കുന്നു ... ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ ....
ഇന്ന് ഞങ്ങളുടെ ഡിപാർട്ട്മെന്റിലെ ക്രിസ്തുമസ്സ് പരിപാടിയാണു ... ഞാൻ പോയില്ല. എനിക്കിഷ്ടമില്ല പാർട്ടികൾ... ഇപ്പോൾ എനിക്ക് ആൾക്കൂട്ടങ്ങളെ പേടിയാണു, ബഹളങ്ങളും തിരക്കുകളും, ആഘോഷങ്ങളും എന്നെ ശ്വാസം മുട്ടിക്കുന്നു... കൂടെ ജോലി ചെയ്യുന്നവരും ഇവിടെയുളള ബന്ധുക്കളുമൊക്കെ എന്നെ ഓരോ പരിപാടിക്ക് വിളിക്കും. പക്ഷേ ഞാൻ പോകാറില്ല .. എന്തെങ്കിലും ഒഴിവുകഴിവുകൾ പറയും ... പിന്നെ വ്യക്തിപരമായി അവരെ പോയി കാണും അവരുടെ പരാതികൾ മാറ്റുവാൻ ... ചിലർക്കൊക്കെ വല്ലാത്ത നീരസവുമുണ്ട് എന്നോട് ... എന്തോ തനിച്ചിരിക്കുന്നതാണു ഇപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ... എനിക്ക് കൂട്ടായി എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ, ഒരുപിടി നല്ല ഓർമ്മകൾ , പിന്നെ എന്റെ പ്രണയവും ...
ഇതെന്റെ തോണ്ണൂറ്റി ഒൻപാതമത്തെ പോസ്റ്റാണു ... എന്റെ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റിനു എന്തെങ്കിലും പ്രത്യേകത വേണമെന്ന് ഞാൻ കുറേ നാളുകൊണ്ട് ചിന്തിക്കുകയായിരുന്നു ... അപ്പോൾ ഞാൻ തീരുമാനിച്ചു ഒരു കഥ എഴുതാൻ ... ചെറിയ ഒരു കഥയായിട്ട് ഞാൻ നേരത്തെയെഴുതി വെച്ചിരുന്നു ... അതു കുറച്ചു കൂടിയൊന്ന് വിപുലപ്പെടുത്തണം.... അക്ഷരങ്ങളെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥ... കാർത്തിക രെഞ്ചിത്തെന്ന എഴുത്തുകാരിയുടെ പ്രണയത്തിന്റെ കഥ ..... ഈ ലോകത്തുളളതെല്ലാം അവളുടെ പ്രണയമായി മാറിയതിന്റെ കഥ ...
അവളുടെ യാത്ര എന്നും സ്വപ്നങ്ങളുടേയും യാഥാർദ്ധ്യങ്ങളുടേയും മധ്യത്തിലൂടെയായിരുന്നു ... ചിലപ്പോൾ അവൾക്ക് സ്വപ്നമേത് യാഥാർദ്ധ്യമേത് എന്ന് തിരിച്ചറിയാൻ പറ്റാതെ വന്നിട്ടുണ്ട് ... കാരണം അവൾ ആഗ്രഹിച്ച ജീവിതം എന്നും അവളുടെ സ്വപ്നങ്ങളിൽ മാത്രമേ അവൾക്ക് സാധ്യമാക്കുവാൻ സാധിച്ചിരുന്നുളളൂ ... അങ്ങനെയാണു അവൾ സ്വപ്നങ്ങളുടെ കൂട്ടുകാരിയായത് ... സ്വപ്നങ്ങളുടെ രാജകുമാരിയായത് ...
നാളെ ക്രിസ്തുമസ്സാണു .. ഈ ലോകം മുഴുവൻ ഉണ്ണിയേശുവിന്റെ ജനനപിറവി കൊണ്ടാടുന്ന ദിവസം .. ഞാൻ ആഘോഷങ്ങൾക്ക് അവധി നൽകിയിരിക്കുന്നതുകൊണ്ട് എനിക്കിപ്പോൾ ഒരു ആഘോഷവും അതിന്റെ പൂർണതയിൽ വിശദീകരിക്കുവാനും തത്പര്യമില്ലാ ... ആഘോഷങ്ങൾ ആഘോഷങ്ങളായി കൊണ്ടാടുവാൻ വിധിക്കപ്പെട്ടവർ അത് കൊണ്ടാടട്ടെ ... ആഘോഷങ്ങൾ ജീവിതത്തിൽ അന്യമായവർക്ക് നാളേയും സാധാരണ ഒരു ദിനം പോലെ അവരും കൊണ്ടാടട്ടെ ...
അപ്പോൾ നമ്മളിനി കാണുന്നത് എന്റെ കഥയുമായിട്ടായിരിക്കും ...
ആ കഥ എനിക്ക് മാത്രമേ പ്രിയപ്പെട്ടതായിരക്കത്തൊള്ളൂ ... കാരണം എന്റെ കഥയേയും എന്നേയും ഞാൻ മാത്രമേ ഇഷ്ടപ്പെട്ടിട്ടുളളൂ ...
ചിലപ്പോൾ തോന്നും ഞാൻ എന്ന വ്യക്തിയേ ഒരു വലിയ തെറ്റാണെന്ന് ... ദൈവത്തിനു പറ്റിയ വലിയ ഒരു കൈയബദ്ധം ... എന്റെ ജീവിതത്തിലൂടെ കടന്നു പോയവർ എല്ലാം അത് എനിക്ക് തെളിയിച്ചും തന്നു .... സാരല്ല്ല്യാ ... അതുകൊണ്ടാണു ഞാൻ പറഞ്ഞത് എന്റെ ശരികൾ എനിക്ക് മാത്രമേ മനസ്സിലാവുകയുളളൂവെന്ന് .... ചിലപ്പോൾ ആ കഥയും എനിക്ക് മാത്രമേ മനസ്സിലാകത്തൊളളായിരിക്കാം ....
ഇന്നത്തേക്ക് വിട ... നാളെ പുതിയ ഒരു പ്രഭാതത്തിനായി ഞാൻ ഉണരുകയാണെങ്കിൽ എന്റെ കഥയുമായി നമുക്ക് വീണ്ടും കാണാം ...
സ്നേഹപൂർവം കാർത്തിക ..,
No comments:
Post a Comment