ഒരു നാലു ദിവസം അടുപ്പിച്ച് കിട്ടിയ അവധി ഇന്നു കൊണ്ടു തീരുകയാണു... അതിന്റെ വിഷമം മാറ്റാൻ ഇന്ന് വായനക്കായി തിരെഞ്ഞെടുത്തത് "ഒരു നടന്റെ ബ്ലോഗെഴുത്തുകൾ " എന്ന ശ്രീ മോഹൻ ലാൽ എഴുതിയ പുസ്തകമാണു.
ഒരു പുസ്തകവും ഞാൻ ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർക്കാറില്ല. ചിലപ്പോൾ ഒരു ദിവസം രണ്ടും മൂന്നും പുസ്തകങ്ങളിലൂടെ കണ്ണോടിക്കാറുമുണ്ട്.... ഒക്കെ എന്റെയൊരു മൂഡ് അനുസരിച്ചാണു വായനയെ കൊണ്ടുപോകുന്നത്. അതുകൊണ്ട് മുഴുവനും വായിക്കാതെയാണു ആ പുസ്തകത്തെക്കുറിച്ച് ഞാനിവിടെ എഴുതുന്നത്. അദ്ദേഹത്തിന്റെ ബ്ലോഗിനെക്കുറിച്ച് ഞാൻ കേട്ടിരുന്നു. അത് അദ്ദേഹം തന്നെ എഴുതുന്നതാണെന്ന് പൂർണ്ണമായും വിശ്വസിച്ചുകൊണ്ടാണു ഞാനിതെഴുതുന്നതും. അത് വായിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ടത് വളരെ കാലോചിതമായ എന്നാൽ നന്മയുടെ ഭാഷയിൽ കുറിക്കപ്പെട്ട കൊച്ചു കൊച്ചു ചിന്തകൾ. അതിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിനു തന്റെ അമ്മയോടുളള സ്നേഹവും, ഈശ്വരനുമായുളള അനിർവചനീയമായ തന്റെ ബന്ധത്തെക്കുറിച്ചെഴുതിയിരിക്കുന്നതുമാണു.... എനിക്ക് തോന്നിയത് അദ്ദേഹത്തിന്റെ ബ്ലോഗിൽ ഏറ്റവും കൂടുതൽ എഴുതിയിട്ടുളളതും ഈ രണ്ടു കാര്യങ്ങളെക്കുറിച്ചാണു...
അങ്ങയെക്കുറിച്ച് ഒരു നടനെന്ന അറിവും , എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വവുമെന്നതും മാത്രമേ എനിക്കറിയാമായിരുന്നുളളു. പക്ഷേ അങ്ങയുടെ എഴുത്തുകളിലൂടെ ഒരു നല്ല മനസ്സിന്റെ ഉടമയേയും, ഒരു മനുഷ്യസ്നേഹിയേയും, ഒരു സാധാരണക്കാരെന്റെ ആകുല ചിന്തകളേയും തൊട്ടറിയുവാൻ സാധിക്കുന്നു. ആ അക്ഷരങ്ങളെ അവയിലൂടെ ജനിക്കപ്പെട്ട ചിന്തകളെ ഞാൻ ഒരുപാടിഷ്ടപ്പെടുന്നു ബഹുമാനിക്കുന്നു... ഇനിയും ഇതുപോലെയുളള നല്ല എഴുത്തുകൾക്കായി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു... എന്നും നന്മകൾ നേരുന്നു ...
കുറച്ചുനേരം വായിച്ചു കഴിഞ്ഞപ്പോൾ പിന്നെ എഴുതുവാൻ ഉളള മാനസികാവസ്ഥയിലേക്ക് എത്തിച്ചേർന്നു അങ്ങനെ എന്റെ നോവലിന്റെ അടുത്ത അധ്യായവും എഴുതിച്ചേർത്തു.. ഓരോ അധ്യായങ്ങൾ എഴുതിത്തീർക്കുമ്പോളും എന്റെ ഒരു ആഗ്രഹം മനസ്സിലേക്ക് കടന്നു വരും ... എന്താണെന്നറിയുമോ അത് ?? ഞാൻ പറഞ്ഞിരുന്നു തന്നോടൊരിക്കൽ ... എന്റെ ഓരോ അധ്യായങ്ങൾ എഴുതിക്കഴിയുമ്പോളും ഞാൻ അത് തനിക്കയച്ചു തരുമെന്ന് ... തന്റെ അവലോകനത്തിനായി ... പക്ഷേ ഇപ്പോൾ ഞാൻ തന്നെയെഴുതുന്നു ... ഞാൻ തന്നെ വായിക്കുന്നു ... ഞാൻ തന്നെ അവലോകനവും ചെയ്യുന്നു .. സ്വയംപര്യാപ്തത... ഹും ... (എനിക്ക് ചിരി വരുന്നു ... ശരിക്കും ചിരി വരുന്നു ... പക്ഷേ ആ ചിരിയിലെ സങ്കടം എനിക്ക് മാത്രമേ അറിയുവാൻ കഴിയൂ...)
WELCOME TO DUBAI SHIBI THANNICKANS....
My Brother Shibi ...
എഴുത്ത് തീർന്നപ്പോൾ രെഞ്ജിയെക്കൂട്ടി ഒരു ഉഗ്രൻ ഷോപ്പിംഗ് നടത്തി കാരണം ഷിബിൻ താന്നിക്കൻസ് ഒൻപതാം തീയതി ദുബായിൽ ലാൻഡ് ചെയ്യുന്നു. എന്റെ പപ്പയുടെ അനിയന്റെ മകൻ . ജോലി അന്വേഷണവും, കൂടെ ദുബായിയൊന്ന് കണ്ടറിഞ്ഞും കേട്ടറിഞ്ഞും പോകാനുളള വരവാണു... അപ്പോൾ ഇന്നത്തെ ഷോപ്പിംഗിന്റെ കനം കൂടിയതിൽ അത്ഭുതവുമില്ല...
ആങ്ങളയെ എല്ലാ പ്രൗഡിയോടും കൂടി സ്വീകരിക്കേണ്ടത് എന്റെ കടമയുമാണു ... ഇനി എന്റെ വായനയും എഴുത്തുമൊക്കെ ചെറുതായൊന്ന് മന്ദീഭവിക്കും .... അടുക്കള ആക്‌ടീവാകും ... അതാണു എന്റെയൊരു വിഷമമം ... ആഹാരം ഉണ്ടാക്കുന്നതിനെക്കുറിച്ചല്ല മറിച്ച് നല്ല രുചിയുളള ആഹാരങ്ങൾ ഞാൻ തന്നെയുണ്ടാക്കി ഞാൻ തന്നെ മൂക്കു മുട്ടെ തിന്നാൻ തുടങ്ങിയാൽ ഇത്രയും നാൾ ഞാൻ പട്ടിണി കിടന്നു കുറച്ച എന്റെ ഫിഗറു ഇനി ഒരു കുട്ടിയാനയെപ്പോലെയാകുമോയെന്ന ഒരു ദുഃഖം എന്നിൽ അവശേഷിക്കുന്നു ....സാരല്ല്യാ ... ഒരു മാസത്തെ കാര്യംമല്ലേയുള്ളു ..നന്നായി കഴിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു .... പിന്നെ മടിപിടിച്ച് ഇപ്പോൾ മുടങ്ങിക്കിടക്കുന്ന എന്റെ രാവിലത്തെ ജോഗിംങ്ങ് ആരംഭിക്കുന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെടും ...
പിന്നെ അവനെയും കൊണ്ട് ഈ ദുഫായി പട്ടണം മൊത്തം ചുറ്റണം .... അവനാണെങ്കിൽ ഒരു വണ്ടി ഭ്രാന്തനാണു ... നാട്ടിൽ ഹുണ്ടായിയിൽ ജോലിചെയ്യുകയായിരുന്നു ... പുളളി ഡിസെയിൻ ചെയ്ത വണ്ടിയാണു ഈയിടെ ഹുണ്ടായി പുറത്തിറക്കിയത് .... ആ മോഡലിന്റെ പേരു ഞാൻ മറന്നുപോയി ... പത്തമത്തെ വയസ്സിൽ അവൻ കാറോടിക്കാൻ തുടങ്ങിയതാണു .... ഈ ലോകത്തുളള ഏത് വണ്ടിയെക്കുറിച്ചും പുളളിക്ക് അപാര അറിവാണു .... അതുകൊണ്ട് അവൻ വരുന്നതോടുകൂടി എന്റെ ഡ്രൈവിംഗ് ഭ്രാന്തും ഒന്നുഷാറാവും .... ഒരു മാസത്തേക്ക് ഞാൻ ഉത്തരവാദപ്പെട്ട ഒരു പെങ്ങളായി മാറുവാൻ പോകുന്നു ....
ഞാൻ ഒരുപാടഗ്രഹിച്ചിരുന്നു നിങ്ങൾക്കുമിതുപോലെ ഒരു വലിയ സ്വീകരണം നൽകണമെന്നൊക്കെ ... എന്തൊക്കെ സ്വപ്നങ്ങൾ ഞാൻ കണ്ടിരുന്നെന്നറിയുമോ ... പക്ഷേ ... മണ്ടിപ്പെണ്ണു അല്ലേ ... (ഇപ്പോ എനിക്ക് ശരിക്കും സങ്കടം വന്നൂട്ടൊ ... സാരല്ല്യാ..)
എന്നാലും ഞാൻ എഴുതും എന്റെ ഈ ബ്ലോഗ്ഗിൽ എന്റെ സന്തോഷവും, ചില ദുഃഖവും , പിന്നെ എന്റെ നിർവചനങ്ങളില്ലാത്ത എന്റെ അനശ്വരമായ പ്രണയത്തെക്കുറിച്ചും ...
എല്ലാവർക്കും നല്ല രാത്രികളും നല്ല പകലുകളും ആശംസിച്ചുകൊണ്ട് ഇന്നത്തേക്ക് വിട ...
കാർത്തിക...
No comments:
Post a Comment