പകലോന്റെ കിരണങ്ങൾ ഭൂമിയെ തൊടുമ്പോൾ
രാവിന്റെ സൗന്ദര്യമാം നിശാ സ്വപ്നങ്ങൾ
എന്രെ പ്രഭാതങ്ങൾക്ക് സിന്ദൂരം ചാർത്തുന്നതോ
നീയെനിക്കു നൽകിയ പ്രണയത്തിൻ ഓർമ്മകളാൽ
എന്നിലെ തൃഷ്ണകൾ ചിറകു വിടർത്തുമ്പോൾ
ഞാനറിയുന്നു എന്റെ തനുവിൽ പരിലസിക്കും
പ്രണയത്തിൻ സൂക്ഷ്മ കണങ്ങൾ തേടുന്നതോ
നിന്റെ സാമീപ്യത്താൽ ഞാനറിഞ്ഞ പുരുഷാർഥത്തെ
ഏത് ജന്മത്തിൽ കുറിച്ച ആത്മബന്ധമാണു
നിന്നേയും എന്നേയും ഈ ജന്മവും നാമറിയാതെ
നമ്മെ കൂട്ടിച്ചേർക്കുന്ന ആ സൗഹൃദത്തിനു
ആ പ്രണയത്തിനു നമുക്കായി വർണ്ണിക്കുവാനുളളത്
പ്രണയമേ നീയെത്ര കാതങ്ങൾ അകലായാണെങ്കിലും
നിൻ മിഴികളിൽ നിൻ മൊഴികളിൽ നിൻ ചിരിയിൽ
ഞാനറിഞ്ഞു എന്നിലെ പ്രണയത്തിൻ പൂർണ്ണത
ആരുമറിയാത്ത ഈ ജന്മത്തിൻ സമ്പൂർണ്ണത
ഓരോ ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോഴും
എന്നിലെ ആയുസ്സിൻ നാളുകൾ പടിയിറങ്ങുമ്പോഴും
കണ്ണിമ പൂട്ടാതെ ഞാൻ കാത്തിരിക്കുന്നു
ഒരു നല്ല സൗഹൃദത്തിൽ വിടർന്ന ആ പ്രണയത്തിനായി
നിന്നോട് പായാരം ചൊല്ലുവാൻ വാക്കുകളില്ല
നിനക്കു വേണ്ടി എഴുതുവാൻ അക്ഷരങ്ങളുമില്ല
എന്നെ കാണുവാൻ നിന്റെ നയനങ്ങളില്ലാ
എന്നെ കേൾക്കുവാൻ നിന്റെ കാതുകളുമില്ലാ
നിശബ്ദമാം മൊഴികളും അവ്യക്തമാം മിഴികളും
പറയാതെ പറയുന്നതും കാണാതെ കാണുന്നതും
നിന്നെയാണു, നിന്നിലെ സൗഹൃദത്തെയാണു
നിന്നിലെ ഞാനറിഞ്ഞ ആ നന്മയെയാണു.
എന്റെ പ്രണയം ചിറകുകൾ വിടർത്തി
അനന്ത വിഹായസ്സിലേക്ക് പറന്നുയർന്ന
ആ ദിനത്തിന്റെ ഓർമ്മക്കായി.....
പ്രണയപൂർവ്വം
കാർത്തിക....
No comments:
Post a Comment