(വി. കെ. എന്നിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആരോഹണം എന നോവൽ എന്റെ കൈകളിൽ എത്തപ്പെട്ട സാഹചര്യവുമെല്ലാം കൂടി ചേർത്ത് ഒരു നല്ല പോസ്റ്റ് പകുതി റ്റൈയ്പ് ചെയ്തു ഒരാഴ്ച്ച മുൻപ് വെച്ചിരുന്നതാണു. ഇന്നത് പൂർത്തിയാക്കി പോസ്റ്റ് ചെയ്യുവാൻ തെയ്യാറെടുത്തപ്പോൾ എന്റെ കൈയ്യബദ്ധം മൂലം ഞാൻ എഴുതിയതെല്ലാം ഡെലീറ്റായിപ്പോയി .... ഒരു പാട് സങ്കടത്തോടെ ...അത് വീണ്ടും റ്റ്യൈപ്പ് ചെയ്യാൻ പറ്റാത്ത സാഹചര്യമായതുകൊണ്ടും വളരെ ചുരുക്കത്തിൽ ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന ആ പുസ്തകത്തെക്കുറിച്ചു മാത്രമെഴുതുന്നു).
ഒരുപാട് നാളായി വി. കെ. എൻ എന്ന പേരു എന്നൊക്കെ ഞാൻ പുസ്തകശേഖരണത്തിനു പോയിട്ടുണ്ടോ അപ്പോളൊക്കെ എന്നെ ആകർഷിക്കുന്ന്നു. എപ്പോഴും പിന്നീട് വാങ്ങിക്കാമെന്ന് ചിന്തിച്ചു അത് മാറ്റി വെക്കാറാണു പതിവ്.
കഴിഞ്ഞ വെളളിയാഴ്ച്ച ഒരു പരിപാടിയുടെ ഭാഗമായുണ്ടായിരുന്ന ഒരു കുഞ്ഞു ബുക്ക് സ്റ്റാളിൽ നിന്ന് ഞാൻ വി. കെ. എന്നിനെ എന്റെ കൂടെക്കൂട്ടി.
വായിച്ചുതുടങ്ങിയപ്പോളെ എനിക്ക് ഇഷ്ടപ്പെട്ടു. വളരെ ശക്തമായ ഭാഷ. അതും നർമ്മത്തിന്റെ മേമ്പൊടിയോടെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.1960-കളിലെ ഇന്ത്യൻ രാഷ്ട്രീയത്തെ കീറി മുറിച്ച് ഒരു ദാക്ഷണ്യവുമില്ലാതെ അവലോകനം ചെയ്തിരിക്കുന്നു. അദ്ദേഹം തന്നെ ആരോഹണം എന്ന നോവലിനെ Bovine Bugles
എന്ന പേരിൽ ഇഗ്ലീഷിലോട്ടും വിവർത്തനം ചെയ്തിട്ടുണ്ട്.
വി. കെ. എൻ. (വടക്കേക്കൂട്ടാലെ നാരായണൻ കുട്ടി നായർ)
(1932-2004)
തൃശൂർ ജില്ലയിൽ തിരുവില്വാമലയിൽ ജനിച്ചു. ഡൽഹിയിൽ പത്രപ്രവർത്തകനായി ജോലി നോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ വൈസ് പ്രസിഡന്റുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അവാർഡുകൾ
കേരള സാഹിത്യ അക്കാദമി അവാർഡ് - ആരോഹണം (1970).
സാഹിത്യ അക്കാദമി അവാർഡ് - പയ്യൻ കഥകൾ ( 1982).
മുട്ടത്തുവർക്കി അവാർഡ് - പിതാമഹൻ (1997).
മഹാനായ എഴുത്തുകാരാ അങ്ങയുടെ എഴുത്തുകൾ എന്റെ പുസ്തകശേഖരണത്തിലേക്ക് എത്തുവാൻ എന്തേ ഇത്ര വൈകിയത്. എന്റെ മനസ്സ് എത്രയോ തവണ അങ്ങയുടെ പുസ്തകങ്ങളെ കൂടെക്കൂട്ടുവാൻ പറഞ്ഞിട്ടും ഞാൻ അനുസരിച്ചില്ല. ഞാൻ ഖേദിക്കുന്നു ഞാൻ നഷ്ടപ്പെടുത്തിയ അവസരങ്ങളെയോർത്ത്. നന്ദി എന്റെ വായനയുടെ ലോകത്തേക്ക് പുതിയ അറിവുകളും പുതിയ ചിന്തികളുമായി കടന്നു വന്നതിനു.....
നന്ദി പൂർവം
കാർത്തിക
No comments:
Post a Comment