യാത്രയിൽ ഉടനീളം മഴയൊന്നും പെയ്തില്ല.
ജോലിക്കിടയിൽ ഒരു പത്തു മണിയായപ്പോൾ ഞാനറിഞ്ഞു പുറത്ത് നല്ലയൊരു മഴ പെയ്തു തോർന്നിരിക്കുന്നുവെന്ന്. എപ്പോഴാണു ആ മഴ തുടങ്ങിയതെന്നുമറിയില്ലാ. പക്ഷേ ഞാനറിഞ്ഞു എന്റെ കുഞ്ഞ് എന്നെ കാണുവാൻ എത്തിയെന്ന്. ജനാലയിലൂടെ വെളിയിലേക്ക് നോക്കി അപ്പോഴും ചാറ്റൽ മഴയായി പെയ്തുകൊണ്ടിരുന്ന എന്റെ കുഞ്ഞിന്റെ സ്നേഹത്തിനു മുൻപിൽ ഞാൻ മൗനമായി സംസാരിച്ചു. എന്റെ ഉളളിൽ എന്റെ കുഞ്ഞിനുവേണ്ടി കരുതിവച്ചിരുന്ന സ്നേഹം മുഴവൻ എന്റെ നിശബ്ദമായ വാക്കുകളിലൂടെ പ്രകൃതിയിലേക്ക് അലിഞ്ഞുചേരുന്നത് ഞാനറിഞ്ഞു.
കഴിഞ്ഞവർഷം ജൂൺ പതിനഞ്ചാം തീയതി ഞാൻ സ്കാനിംങ്ങിനു കാത്തിരുന്നപ്പോളും വേനലിന്റെ തീവ്രതയിൽ ചുട്ടുപൊളളി നിന്ന പ്രകൃതി പെട്ടെന്ന് കാർമേഘങ്ങളാൽ മൂടപ്പെടുവാൻ തുടങ്ങി. ഞാനും അതിശയിച്ചു പെട്ടെന്നെന്താണു ഇങ്ങനെയൊരു മാറ്റം. അത് എന്തിന്റെയോ ഒരു സൂചനയാണല്ലോ!!! പക്ഷേ ഒരിക്കലും ഞാൻ കരുതിയില്ല എന്റെ കുഞ്ഞിന്റെ വിയോഗത്തിൽ അവരും പങ്കുചേരുന്നതാണെന്ന്.
അതുപോലെ തന്നെ ജൂൺ ഇരുപത്തിമൂന്നാം തീയതി എന്റെ ഓപ്പറേഷന്റെ ദിവസവും രാവിലെ മുതൽ എന്റെ കണ്ണുനീരും ദുഃഖവും ഏറ്റെടുത്ത് പ്രകൃതിയും മൗനത്തിലായിരുന്നു. അന്നും അന്തരീക്ഷം മേഘങ്ങളാൽ മൂടപ്പെട്ടു. ശരിക്കും പ്രകൃതിയെന്റെ ആത്മാവിനെ അറിഞ്ഞതുപോലെ എനിക്കനുഭവപ്പെട്ടു.
നിനക്കറിയുമോ നിനക്കൊരു അനുജൻ ജനിച്ചിരിക്കുന്നു. റ്റിനിയാന്റിക്കും അരുൺ അങ്കിളിനും ഒരു ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു. നീയവനെ നന്നായി നോക്കിക്കോണം. ഒരു ഏട്ടന്റെ സ്‌ഥാനത്തുനിന്ന് നിന്റെ കുഞ്ഞനുജനെ നീ നല്ലോണം പരിപാലിച്ചോണം.
നിന്റേയും അവന്റേയും മാമ്മോദീസയൊക്കെ ഒരുമിച്ച് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നതാ.... സാരല്ല്യാല്ലേ... എന്റെ കുഞ്ഞിനെന്നോട് ദേഷ്യം തോന്നാതിരുന്നാൽ മാത്രം മതി ആ ഭാഗ്യമൊക്കെ ഞാൻ മൂലം നിനക്ക് നിഷേധിക്കപ്പെട്ടതിൽ. ഞാൻ പറഞ്ഞില്ലേ നീ ഈ ഭൂമിയിൽ ജനിച്ചുവെന്നെനിക്കറിയാം.
നിനക്കറിയുമോ ഞാനിന്നലെ നിന്നെ എന്റെ സ്വപ്നത്തിൽ കണ്ടു. ഒരു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി. ശരിക്കും നിന്നെ കാണാൻ നല്ല ഭംഗിയായിരുന്നൂട്ടോ. നിന്റെ മാതാപിതാക്കൾ നിന്നെ നോക്കുവാൻ എന്നെ ഏൽപ്പിച്ചിട്ട് എങ്ങോട്ടോ പോയിരിക്കുകയാണു. നിന്റെ കുസൃതികളും കളിചിരികളുമായി ഇരിക്കുമ്പോൾ ആരോ ഒരാൾ നിന്നെക്കുറിച്ച് എന്നോട് എന്തോ ചോദിച്ചു. ആ ചോദ്യം എന്താണെന്നെനിക്കോർമ്മയില്ലാ. പക്ഷേ അയാൾ ചോദിച്ചത് നിന്റെ മാതാപിതാക്കളെക്കുറിച്ചായിരുന്നു. അവർ വരുമെന്നും നിന്നെ കൂട്ടിക്കൊണ്ടു പോകുമെന്നും ഞാൻ പറഞ്ഞു. പിന്നേയും എന്തോക്കെയോകണ്ടു പക്ഷേ നിന്റെ മുഖം മാത്രം എനിക്കോർമ്മയുണ്ട്...
നമ്മൾ തീർച്ചയായും ഈ ജന്മം കണ്ടുമുട്ടും.... ഒരുപാട് നന്ദി ഇന്നു നീയെന്നെതേടി വന്നതിനു.... എന്നും എന്റെ കുഞ്ഞിനു ദൈവം നന്മകൾ മാത്രം വരുത്തട്ടെ... എന്റെ പ്രാർത്ഥനയും അനുഗ്രഹവും എന്നും നിന്റെകൂടെയുണ്ടാവും ...
ഒരുപാടിഷ്ടത്തോടെ നിന്റെ മമ്മാ.... (നീയെന്നെയെന്നും മമ്മായെന്ന് വിളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.)
************************************
CONGRATS TINY & ARUN....
WELCOME MY LITTLE ANGEL TO THIS BEAUTIFUL WORLD...
MAY THE LORD & THE NATURE SHOWER ALL THE BLESSINGS UNTO YOU...
LOVE YOU MY BABY...
No comments:
Post a Comment